ADVERTISEMENT

ശ്രീകണ്ഠപുരം ∙ ഇരിക്കൂറിന്റെ നിയുക്ത എംഎൽഎ സജീവ് ജോസഫിനു മുൻപിൽ പരിഹാരം കാണേണ്ട ചില അടിയന്തര പ്രശ്നങ്ങൾ അവതരിപ്പിക്കുന്നു. 

∙ കാപ്പിമല മഞ്ഞപ്പുല്ല് ടൂറിസം വികസന പദ്ധതി നടപ്പാക്കണം.

∙ തളിപ്പറമ്പ് ആലക്കോട് റോഡിലെ കരുവഞ്ചാൽ പാലം പുനർ നിർമിക്കാൻ നടപടി വേണം.

∙ നടുവിൽ പോളി ടെക്നിക് പ്രവർത്തനം തുടങ്ങാൻ നടപടി വേണം.

∙ ഉദയഗിരി അരിവിളഞ്ഞ പൊയിൽ ജോസ്ഗിരി റോഡ് വികസിപ്പിക്കണം.

∙ ആലക്കോട് കേന്ദ്രമാക്കി അഗ്നി രക്ഷ സേനയുടെ ആസ്ഥാനം സ്ഥാപിക്കണം.

∙ ഉളിക്കൽ വട്ട്യാംതോട് പുതിയ പാലം പണിയണം.

∙ ഉളിക്കൽ കേന്ദ്രീകരിച്ച് സർക്കാർ മേഖലയിൽ ഐടിഐ തുടങ്ങണം.

∙ ഉളിക്കലിൽ ആധുനിക രീതിയിലുള്ള മാംസ സംസ്കരണ കേന്ദ്രം സ്ഥാപിക്കണം.

∙ ശ്രീകണ്ഠപുരം ചെമ്പൻതൊട്ടി നടുവിൽ റോഡ് വികസിപ്പിക്കാൻ നടപടി വേണം.

∙ ചെങ്ങളായി പ‍ഞ്ചായത്തിലെ  വളക്കൈ കൊയ്യം റോഡിന്റെ അടിയന്തിര വികസനം വേണം. പൂർണമായി അവഗണിക്കപ്പെട്ട നിലയിലാണ് ഈ റോഡ്.

∙ ശ്രീകണ്ഠപുരം കേന്ദ്രീകരിച്ച് അഗ്നിരക്ഷ കേന്ദ്രം വേണം.

∙ ശ്രീകണ്ഠപുരം ടൗണിനെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കാൻ വെള്ളം കയറുന്ന ഭാഗത്തെ വ്യാപാര സ്ഥാപനങ്ങൾ ഒന്നാം നിലയിലേക്ക് മാറ്റുന്നതിനുള്ള പദ്ധതി നഗരസഭയുമായി ചേർന്ന് ആസൂത്രണം ചെയ്യണം.ആസൂത്രണമില്ലാത്തത് കൊണ്ട് ഓരോ വർഷവും വലിയ നഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടാകുന്നത്.

∙ ശ്രീകണ്ഠപുരം പുഴയോരം കെട്ടി ബലപ്പെടുത്താൻ സർക്കാർ ഫണ്ട് ലഭ്യമാക്കണം.

∙ പയ്യാവൂർ കുന്നത്തൂർപാടി കാഞ്ഞിരക്കൊല്ലി റോഡ് വികസിപ്പിക്കണം.

∙ ഇരിക്കൂർ താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിന് പദ്ധതി വേണം.

∙ ഇരിക്കൂർ പാലം പുനർ നിർമിക്കുകയോ, അറ്റകുറ്റപ്പണി നടത്തുകയോ ചെയ്യണം.

∙ കൂട്ടുമുഖം സാമൂഹികോരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിൽസ തുടങ്ങണം.

∙ ഇരിക്കൂർ ബസ് സ്റ്റാൻഡ് വിപുലീകരിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com