ADVERTISEMENT

പാനൂർ ∙ കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ നിന്നു തിര‍ഞ്ഞെടുക്കപ്പെട്ട കെ.പി.മോഹനന് ഇന്നലെയും തിരക്കോടു തിരക്കായിരിന്നു. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ സ്വീകരണ പരിപാടികൾ നടന്നില്ലെങ്കിലും പാർട്ടി നേതാക്കളെയും പ്രവർത്തകരെയും ബന്ധുക്കളെയും കാണാനാണ് ഇന്നലെ സമയം ചെലവഴിച്ചത്. സിപിഎമ്മിന്റെയും എൽജെഡിയുടെയും  ജില്ലാ കമ്മിറ്റി ഓഫിസിൽ രാവിലെ എത്തി നേതാക്കളെ കണ്ടു. ഉച്ചകഴിഞ്ഞ് പാർട്ടി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാറിനെ കാണാൻ കൽ‍പ്പറ്റയിലേക്ക് പോയി. രാത്രി വൈകിയാണ് വീട്ടിലെത്തിയത്. 

രാവിലെ വീട്ടിൽ നിന്ന് നേരെ പോയത് പാനൂർ പിആർ മന്ദിരത്തിൽ. ജീവനക്കാരെയും പാർട്ടി പ്രവർത്തകരെയും കണ്ടു. സഹോദരൻ പരേതനായ കെ.പി.ദിവാകരന്റെ വീട്ടിലെത്തി ദിവാകരന്റെ ഭാര്യ സരളയെയും മറ്റു കുടുംബാംഗങ്ങളെയും കണ്ടു. അവിടെ മധുരം വിതരണം ചെയ്തു. പിന്നീട് തലശ്ശേരിയിലെ പടയണി പത്രം ഓഫിസിൽ. പടയണിയിലെ   ജീവനക്കാരെയും മറ്റു മാധ്യമ പ്രവർത്തരെയും കണ്ടു. ഓഫിസിനു സമീപത്തെ വ്യാപാരികളെ കണ്ടു, മധുരം നൽകി. തുടർന്ന് എൽജെഡി ജില്ലാ കമ്മിറ്റി ഓഫിസിൽ. പാർട്ടി സംസ്ഥാന സെക്രട്ടറി വി.രാജേഷ് പ്രേം കൂടെയുണ്ടായിന്നു. 

സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയപ്പോൾ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ മധുരം നൽകി സ്വീകരിച്ചു. സിപിഎം നേതാക്കളായ പി.ജയരാജൻ, കെ.പി.സഹദേവൻ, പനോളി വൽസൻ എന്നിവരുമായി ചർച്ച നടത്തി. ഉച്ചയോടെ നാട്ടിലേക്കു തിരിച്ചു. വഴിയിൽ‍ കോട്ടയം സിപിഎം കമ്മിറ്റി ഓഫിസിലെത്തി പ്രവർത്തകരെ കണ്ടു. കൂത്തുപറമ്പ് ഏരിയ കമ്മിറ്റി ഓഫിസിലുമെത്തി. ഉച്ചഭക്ഷണത്തിനു വീട്ടിലെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com