കണ്ണൂർ ജില്ലാ ഒളിംപിക് ഗെയിംസിന് ആവേശത്തുടക്കം
Mail This Article
കണ്ണൂർ∙ പ്രഥമ ജില്ലാ ഒളിംപിക് ഗെയിംസിന് ആവേശോജ്വല തുടക്കം. 24 കായിക ഇനങ്ങളിൽ നടക്കുന്ന ഒളിംപിക് ഗെയിംസ് 17നു സമാപിക്കും. ഡോ.വി.ശിവദാസൻ എംപി ഒളിംപിക് ഗെയിംസ് ഉദ്ഘാടനം ചെയ്തു. ഗെയിംസ് ചെയർമാൻ സി.കെ.സദാനന്ദൻ അധ്യക്ഷത വഹിച്ചു. സിനിമാ താരം ഉണ്ണി മുകുന്ദൻ മുഖ്യാതിഥിയായി.
ധ്യാൻചന്ദ് അവാർഡ് ജേതാവ് മുൻ ലോക ബോക്സിങ് ചാംപ്യൻ കെ.സി.ലേഖയെ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, വർക്കിങ് ചെയർമാൻ ഷാഹിൻ പള്ളിക്കണ്ടി, ജനറൽ കൺവീനർ ഡോ.പി.കെ.ജഗന്നാഥൻ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ മഹേഷ് ചന്ദ്ര ബാലിഗ, ഗെയിംസ് കോ ഓർഡിനേറ്റർ പി.പി.മുഹമ്മദ് അലി,
ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ഡോ.പി.ടി.ജോസഫ്, ട്രഷറർ യു.ഷബിൻ കുമാർ, മീഡിയ കമ്മിറ്റി ചെയർമാൻ എ.ജോഗേഷ്, സ്പോൺസർഷിപ് കമ്മിറ്റി ചെയർമാൻ എം.വി.രാമകൃഷ്ണൻ, സിനിമാ സംവിധായകൻ വിഷ്ണു മോഹൻ, വെയിറ്റ് ലിഫ്റ്റിങ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ.എം.ലിഷാന്ത് എന്നിവർ പ്രസംഗിച്ചു.
വിജയികൾ
ഹാൻഡ്ബോൾ: ജിഎച്ച് എസ്എസ് വയക്കര (പുരുഷ–വനിതാ വിഭാഗം ചാംപ്യൻ), വയക്കര ഹാൻഡ് ബോൾ ടീം (ഇരുവിഭാഗത്തിലും രണ്ടാം സ്ഥാനം) കബഡി പുരുഷ വിഭാഗം: യുവധാര കുനിയൻ, എസ്.എൻ.ചെണ്ടയാട്. വനിതാ വിഭാഗം: ഇരിട്ടി പാല കബഡി ടീം, നവ ശക്തി വെള്ളൂർ. ഖൊ ഖൊ: പുരുഷ വിഭാഗം: ബ്രദേഴ്സ് തായിനേരി, പയ്യന്നൂർ കോളജ്.
വനിതാ വിഭാഗം: കണ്ണൂർ ഖൊ ഖൊ ടീം, മാടായി കോളജ്. കരാട്ടെ: അലൻ തിലക് കൂത്തുപറമ്പ്, അലൻ തിലക് കേളകം, ഡബ്ല്യുഎസ്കെഎഫ്. വുഷു: ഇന്റർനാഷനൽ മാർഷൽ ആർട്സ് അക്കാദമി കണ്ണൂർ, എ.കെ.ഫിറ്റ്നസ് പള്ളിക്കുന്ന്, ഡബ്യുടിഎ മട്ടന്നൂർ.