ADVERTISEMENT

മട്ടന്നൂർ ∙ വിശ്വസിക്കാനാവാത്ത വിയോഗമാണ് എം.സി.ജോസഫൈന്റേതെന്ന് കെ.കെ.ശൈലജ എംഎൽഎ. പാർട്ടി കോൺഗ്രസിൽ അടുത്തടുത്ത സീറ്റുകളിലായിരുന്നു പ്രതിനിധികളായി ഇരുന്നത്. വിവിധ കാര്യങ്ങളെ കുറിച്ചു ചർച്ച ചെയ്തു കൊണ്ടിരുന്ന സഖാവ് പെട്ടെന്നു വിടവാങ്ങുമെന്നു പ്രതീക്ഷിക്കാനേ കഴിഞ്ഞില്ല. ഉച്ചയ്ക്ക് ഭക്ഷണത്തിനു പിരിഞ്ഞപ്പോഴാണു സഖാവിന് ക്ഷീണം അനുഭവപ്പെട്ടതും ആശുപത്രിയിലേക്കു മാറ്റിയതും. കാർക്കശ്യവും തന്റേടവുമുള്ള മികച്ച സംഘടനാ പ്രവർത്തകയായിരുന്നു അവർ.

പുറമേ കാർക്കശ്യ സ്വഭാവമായി തോന്നുമെങ്കിലും സഖാക്കളോടും വേദനയനുഭവിക്കുന്ന ജനങ്ങളോടും വളരെയേറെ സ്നേഹവും ആർദ്രതയും കാണിക്കുന്ന സഖാവായിരുന്നു എം.സി.ജോസഫൈൻ. സ്ത്രീകളെ സംഘടിപ്പിക്കുന്നതിനും രാഷ്ട്രീയമായി ഉന്നത നിലവാരമുള്ളവരാക്കി മാറ്റാനും ആശയവൽക്കരിക്കുന്നതിനും നിർബന്ധം കാണിച്ചു. അഖിലേന്ത്യാ ജഹാധിപത്യ മഹിളാ അസോസിയേഷൻ സ്ഥാപക നേതാക്കളിൽ ഒരാളായ ജോസഫൈൻ വ്യത്യസ്തങ്ങളായ ഉത്തരവാദിത്തങ്ങൾ നിർവഹിച്ചിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിന് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് ജോസഫൈൻ സ്വീകരിച്ചതെന്നും കെ.കെ.ശൈലജ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com