ADVERTISEMENT

കണ്ണൂർ∙ റമസാൻ അവസാന പത്തിലേക്ക് എത്തിയതോടെ പെരുന്നാൾ വിപണിയിൽ തിരക്കേറി. വിഷുവും ഈസ്റ്ററും തൊട്ടു പിറകെ പെരുന്നാളും എത്തിയതോടെ കോവി‍‍ഡിനു ശേഷം വിപണിയിൽ ഉണർവ് പകർന്നിരിക്കുകയാണ്. വസ്ത്ര വിപണയിലാണു കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. ടെക്സ്റ്റൈൽ കടകളിലും ടെയ്‌ലറിങ് സ്ഥാപനങ്ങളിലും നോമ്പ് പത്തു പിന്നിട്ടതു മുതൽ തന്നെ തിരക്കു തുടങ്ങിയിരുന്നു.

റെ‍ഡിമെയ്ഡ് വസ്ത്ര സ്ഥാപനങ്ങളിലാണു നോമ്പിന്റെ അവസാന നാളുകളിൽ തിരക്കുണ്ടാവുക. രണ്ടു വർഷമായി വ്യാപാരം നിലച്ചിരുന്ന പെരുന്നാൾ വിപണിയിൽ നിരാശയില്ലാത്ത വ്യാപാരമാണു നടക്കുന്നതെന്നു വ്യാപാരികൾ പറയുന്നു. ഇത്തവണ വസ്ത്രങ്ങളിൽ പ്രത്യേക ട്രെൻഡുകൾ ഇല്ല. കുട്ടികളുടെയും സ്ത്രീകളുടെയും വസ്ത്രങ്ങളിലാണു പുത്തൻ സ്റ്റൈലുകളിൽ വിപണി കീഴടക്കിയിരിക്കുന്നത്.

നികുതി വർധന പ്രാബല്യത്തിൽ വന്നതിനാൽ വസ്ത്ര വിപണിയിൽ ഉൾപ്പെടെ വിലക്കയറ്റം ഉണ്ടെങ്കിലും ആഘോഷ നാൾ ആയതു കാരണം അതൊന്നും കാര്യമായി ബാധിച്ചിട്ടില്ല. വസ്ത്ര വിപണിക്കു പിറകെ ചെരിപ്പ്, ഫാൻസി കടകളിലും ആവശ്യക്കാർ ഏറെയുണ്ട്. സാധാരണ വിഷു കഴിഞ്ഞാൽ ഒരാഴ്ചത്തേക്ക് വിപണിയിൽ ആലസ്യമുണ്ടാകാറാണ് പതിവ്. എന്നാൽ റമസാൻ മാസത്തിലാണ് വിഷു വന്നത് എന്നതിനാൽ വിഷു കഴിഞ്ഞ ദിവസങ്ങളിലും വിപണയിൽ തിരക്ക് തുടരുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com