മട്ടന്നൂർ നഗരസഭയ്ക്ക് ദേശീയതലത്തിൽ നേട്ടം
Mail This Article
×
മട്ടന്നൂർ ∙ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി വിജയകരമായി പൂർത്തിയാക്കിയ നഗരസഭകളിൽ ദേശീയതലത്തിൽ മൂന്നാം സ്ഥാനം നേടിയ മട്ടന്നൂർ നഗരസഭയ്ക്കുള്ള പുരസ്കാരം കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി സമ്മാനിച്ചു. നഗരസഭാ ചെയർമാൻ എൻ.ഷാജിത്തും സെക്രട്ടറി എസ്.വിനോദ് കുമാറും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. കേരളത്തിന് 3 അവാർഡുകളാണു ലഭിച്ചത്. മറ്റ് 2 അവാർഡുകൾ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് ഏറ്റുവാങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.