ADVERTISEMENT

കണ്ണൂർ∙ സതീശൻ പാച്ചേനിക്ക് അന്ത്യാജ്ഞലി അർപ്പിച്ച് നാട്. സംസ്കാരത്തിനു ശേഷം പയ്യാമ്പലത്ത് ചേർന്ന അനുസ്മരണ യോഗത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ പങ്കെടുത്തു. എല്ലാവരേയും സ്നേഹിക്കാൻ മാത്രം അറിയുന്ന പ്രിയ സഹോദരനെയാണ് നഷ്ടമായ തെന്ന് അധ്യക്ഷത വഹിച്ച ഡിസിസി പ്രസി‍ഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു. ഇണങ്ങിയും പിണങ്ങിയും ഒപ്പം നിന്ന പ്രിയ സഹോദരനാണ് നഷ്ടപ്പെട്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി പറഞ്ഞു.

കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ മൃതദേഹത്തിൽ രമേശ് ചെന്നിത്തല എംഎൽഎ അന്തിമോപചാരം അർപ്പിക്കുന്നു. ചിത്രം: മനോരമ
കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ മൃതദേഹത്തിൽ രമേശ് ചെന്നിത്തല എംഎൽഎ അന്തിമോപചാരം അർപ്പിക്കുന്നു. ചിത്രം: മനോരമ

നല്ല ഓർമകളുടെ സാമ്രാജ്യം പടുത്താണ് അദ്ദേഹം യാത്രയായതെന്നും സുധാകരൻ അനുസ്മരിച്ചു. കോൺഗ്രസിന്റെ കരുത്തുറ്റ മുഖമാണ് നഷ്ടമായതെന്നും പാർട്ടിക്കായി പ്രവർത്തിച്ച നിസ്വാർഥനായിരുന്നു പാച്ചേനിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മറ്റ് രാഷ്ട്രീയക്കാരുമായി അഭേദ്യമായ സ്നേഹബന്ധം കാത്ത് സൂക്ഷിച്ച മാതൃകാ പ്രവർത്തകനാണ് പാച്ചേനിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. പൊതുമണ്ഡലത്തിനു തീരാനഷ്ടമാണ് പാച്ചേനിയുടെ വിയോഗത്തിലൂടെ സംഭവിച്ചതെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി അനുസ്മരിച്ചു.

പന്ന്യൻ രവീന്ദ്രൻ, കെ.പി.സഹദേവൻ, സി.എ.അജീർ, ഹുസൈൻ രണ്ടത്താണി, അബ്ദുൽ കരിം ചേലേരി, കെ.പി.മോഹനൻ, കെ.രഞ്ജിത്, പി.ടി.മാത്യു, ജെബി മേത്തർ, സി.പി.സന്തോഷ്കുമാർ, സി.എ.അജീർ, മേയർ ടി.ഒ.മോഹനൻ,ഇല്ലിക്കൽ ആഗസ്തി, ജോയ്സ് പുത്തൻപുര, എം.പി.മുരളി, താജുദ്ദീൻ മട്ടന്നൂർ, വി.വി.ചന്ദ്രൻ, കെ.ധീരജ്, സി.കെ.സഹജൻ, എ.ജെ.ജോസഫ്, എ.വി.മധുസൂദനൻ, സജീവ് ജോസഫ് എന്നിവർ പ്രസംഗിച്ചു.   

വിടപറഞ്ഞ് നാടും നഗരവും

കണ്ണൂർ∙ ഷാനിമോൾ ഉസ്മാൻ, സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ, അബ്ദുറഹ്മാൻ രണ്ടത്താണി, ടി.ആസഫലി, സി.എൻ.ചന്ദ്രൻ, സി.പി.സന്തോഷ് കുമാർ, സി.എ.അജീർ, കെ.പി.കുഞ്ഞിക്കണ്ണൻ, എം.എ.കരീം, ഷാഫി പറമ്പിൽ, അബ്ദുറഹ്മാൻ കല്ലായി, സി.കെ.പി. പത്മനാഭൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, അനിൽ അക്കര, കണ്ണൂർ രൂപതാ വികാരി ജനറൽ ഡോ.മോൺ. ക്ലാരൻസ് പാലിയത്ത്, വി.പി.സജീന്ദ്രൻ, എം.ലിജു, ബിന്ദു കൃഷ്ണ, വി.എ.നാരായണൻ, സജീവ് മാറോളി, വി.കെ.സനോജ്, എം.ഷാജർ, ശബരിനാഥൻ, വി.ടി.ബലറാം, ആര്യാടൻ ഷൗക്കത്ത്, കെ.രഞ്ജിത്, പി.സത്യപ്രകാശ്, കെ.പി.ശ്രീകുമാർ, പ്രദീപൻ, ജയന്ത്, കെ.കെ.മോഹൻദാസ്, പി.പി.സുരേഷ്ബാബു,

കെ.എ.ഗംഗാധരൻ, പി.എം.നിയാസ്, കെ.പ്രവീൺകുമാർ, റഷീദ് പറമ്പൻ, ദാമോദരൻ, എൻ.പി. ശ്രീധരൻ, കെ.പി.ധനപാലൻ, കെ.എ. ഫിലിപ്, ബിനോയ് കുര്യൻ, എം.എ.നസീർ, പി.സുനിൽകുമാർ, ഇ.പി.ആർ. വേശാല, കെ.എം.അഭിജിത്, പി.എ.സലിം, അബ്ദുൽ മുത്തലിബ്, സാദിഖ്, ഹക്കിം കുന്നേൽ, ജോമോൻ ചെമ്പകശേരി, ഷോൺ പല്ലിശ്ശേരി, എം.ജെ.ആനന്ദ്, അൻസാരി തില്ലങ്കേരി, കെ.സുരേഷ്, സൈമൺ അലക്സ്, വത്സൻ അത്തിക്കൽ, പി.പുരുഷോത്തമൻ, എ.എം.രോഹിത്, ഷിയാസ്, ജെയ്സൺ ജോസഫ്, എം.മണികണ്ഠൻ,

സാജിദ് മൗവ്വൽ, ജിഷ, സത്യൻ കേളോത്ത്, സിജു ഉലഹന്നാൻ, വി.കെ.രവീന്ദ്രൻ, ബിജു ഏളക്കുഴി, എം.എസ്.ഖമറുദ്ദീൻ, കെ.നീലകണ്ഠൻ, വിദ്യാ ബാലകൃഷ്ണൻ, ഫൈസൽ, കെ.സി.ഉമേഷ്ബാബു, ഡി.സുരേന്ദ്രനാഥ്, കെ.പി.പ്രശാന്തൻ, രാജീവൻ എളയാവൂർ ലിബർട്ടി ബഷീർ, ജോൺ കല്ലാട്ട്, വിനോദ് നാരായണൻ, വേലായുധൻ, പ്രദീപൻ,സി.പി. ഷൈജൻ, കെ ഫിലിപ്, ദേവസ്യ മേച്ചേരി, പി കെ രവീന്ദ്രൻ, ഗംഗാധരൻ, സാദിഖ് ഉളിയിൽ, ജോമോൻ ചെമ്പകശ്ശേരി, അബ്ദുൽ ജബ്ബാർ, കെ സുരേഷ് കുമാർ, കെ. പ്രമോദ്, ചന്ദ്രൻ തില്ലങ്കേരി, കെ.സി. മുഹമ്മദ് ഫൈസൽ, കെ.സി. ഗണേശൻ, കെ.പി. സാജു, രജിത്ത് നാറാത്ത്, മുഹമ്മദ് ബ്ലാത്തൂർ, എം.കെ.മോഹനൻ, വി.വി. പുരുഷോത്തമൻ,

റിജിൽ മാക്കുറ്റി,റഷീദ് കവ്വായി, രജനി രമാനന്ദ്, പി.മുഹമ്മദ് ഷമ്മാസ്, ഇ.ടി. രാജീവൻ, ടി.ജനാർദനൻ, പി.സി. ഷാജി, ബൈജു വർഗീസ്, വി. രാധാകൃഷ്ണൻ, വി.പി.അബ്ദുൽ റഷീദ്, സുരേഷ് ബാബു എളയാവൂർ, എം.പി.മുരളി തുടങ്ങിയ നേതാക്കൾ ആദരാഞ്ജലി അർപ്പിച്ചു. എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോക്ക് വേണ്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.രവീന്ദ്രൻ റീത്ത് സമർപ്പിച്ചു കൊണ്ട് അന്തിമോപചാരം അർപ്പിച്ചു. മന്ത്രി എ.കെ.ശശീന്ദ്രന് വേണ്ടി എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗം കെ.എ.ഗംഗാധരൻ റീത്ത് സമർപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com