പ്രതീക്ഷയാണ്, അമ്മയും കുഞ്ഞും ആശുപത്രി
Mail This Article
പരിയാരം ∙ ഗവ.ആയുർവേദ കോളജിലെ ആയുർവേദ അമ്മയും കുഞ്ഞും ആശുപത്രിയെ ആശ്രയിക്കുന്നവരുടെ എണ്ണമേറുന്നു. പരിയാരം ആയുർവേദ കോളജിൽ 14.45 കോടി രൂപ ചെലവിട്ടാണ് 4 നിലകളിലായി അമ്മയും കുഞ്ഞും ആശുപത്രി നിർമിച്ചത്. മലബാർ മേഖലയിലെ ഏക ആയുർവേദ അമ്മയും കുഞ്ഞും ആശുപത്രിയാണ് പരിയാരം ആയുർവേദ മെഡിക്കൽ കോളജിൽ നിർമിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കും 25 വീതം കിടക്കകളാണ് ഇവിടെ സജ്ജമാക്കിയത്. മേജർ സർജറി തിയറ്റർ, ലേബർ റൂം, പോസ്റ്റ് ഓപ്പറേറ്റീവ് അടക്കം അത്യാധുനിക പരിശോധന സംവിധാനവും നിലവിലുണ്ട്. ഇത്രയും സൗകര്യം ഒരുക്കി ജനങ്ങൾക്കേറെ പ്രയോജനകരമാവുകയാണ് അമ്മയും കുത്തും ആശുപത്രി.
വേണം അലോപ്പതി ഡോക്ടർമാര്‍
ആയുർവേദ കോളജ് ആശുപത്രിയുടെ കീഴിലുള്ള അമ്മയും കുഞ്ഞും ആശുപത്രിയിൽ അലോപ്പതി വിഭാഗത്തിലെ ഗൈനോക്കോളജിസ്റ്റ്, പീഡിയാട്രിക് തുടങ്ങിയ തസ്തികകളിൽ അലോപ്പതി ഡോക്ടർമാരുടെ സേവനം ലഭിമാക്കിയാൽ പ്രസവവും മറ്റു തുടർ ചികിത്സയും നടത്താൻ സാധിക്കും. സർക്കാരിൽ ഈ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയതായി ആയുർവേദ കോളജ് അധികൃതർ പറഞ്ഞു.