ADVERTISEMENT

മടിക്കേരി∙ വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനവും ബെംഗളൂരു നഗരത്തിലെ ഉൾപ്പെടെ കർണാടകയുടെ നിലവിലെ സാഹചര്യങ്ങളും കണക്കിലെടുത്ത് സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിനായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബെംഗളൂരു, മംഗളൂരു എന്നീ വിമാനത്താവളങ്ങളിൽ വിദേശത്ത് എത്തുന്ന യാത്രക്കാരെ പരിശോധിക്കും. രോഗലക്ഷണങ്ങൾ കണ്ടാൽ ക്വാറന്റീനിൽ കഴിയണം. പുതുവത്സര ആഘോഷങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി. ജനുവരി 1, 2 തീയതികളിൽ ആഘോഷങ്ങൾ പുലർച്ചെ 1ന് ശേഷം നീളരുത്. 

സാമൂഹിക അകലം പാലിക്കണം. മാസ്ക് ധരിക്കണം. പരമാവധി രാത്രി ആഘോഷങ്ങൾ കുറയ്ക്കണം. സംഘാടകർ ബൂസ്റ്റർ‌ ഡോസ് എടുത്തിരിക്കുന്നതു കൂടുതൽ അഭികാമ്യം. തിയറ്ററുകളിലും മാസ്ക് നിർബന്ധം ആക്കി. ബൂസ്റ്റർ ഡോസ് പ്രചാരണം ശക്തമാക്കാനും ക്യാംപുകൾ സംഘടിപ്പിക്കാനും കർണാടക ആരോഗ്യ, വിദ്യാഭ്യാസ, റവന്യു മന്ത്രിമാരുടെ നേതൃത്വത്തിൽ 26 ന് ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ജില്ലാ തല കമ്മിറ്റികളും രൂപീകരിച്ചു സാഹചര്യങ്ങൾ അവലോകനം ചെയ്യാനും നിർദേശം ഉണ്ട്.

മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും കോവിഡ് നിയന്ത്രണം

പരിയാരം∙ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ നിയന്ത്രണം കർശനമാക്കിയതായി ആശുപത്രി സൂപ്രണ്ട് ഡോ.സുദീപ്. മാസ്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക തുടങ്ങിയ നിയന്ത്രണങ്ങളാണ് മെഡിക്കൽ കോളജി‍ൽ കർശനമാക്കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com