ADVERTISEMENT

കരിവെള്ളൂർ ∙ കോടികൾ ചെലവഴിച്ച് നവീകരിച്ചിട്ടും പദ്ധതിയിൽ പറയുന്ന കാര്യം നടപ്പിലാക്കാത്തതിനാൽ പ്രതീക്ഷിച്ച നേട്ടം ലഭിക്കാതെ തൃക്കരിപ്പൂർ - മാത്തിൽ റോഡ്‌. നടപ്പാത സൗകര്യം ഒരുക്കാതെയാണ് റോഡ് പണി നടത്തിയത്. കേന്ദ്ര റോഡ് വികസന പദ്ധതിയിൽ നിന്ന് 10 കോടിയോളം രൂപ ചെലവഴിച്ച് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലാണ് തൃക്കരിപ്പൂർ മാത്തിൽ റോഡിന്റെ നവീകരണം നടത്തിയത്.

ഈയ്യക്കാട് പാലം മുതൽ മാത്തിൽ ഗുരുദേവ് കോളജ് വരെ 10 കിലോമീറ്ററോളം മെക്കാഡം ടാറിങ് ചെയ്താണ് റോഡ് നവീകരിച്ചത്. നടപ്പാതയടക്കം 10 മീറ്ററാണ് വീതി. റോഡ് 5.5 മീറ്ററും ബാക്കിയുള്ള സ്ഥലം നടപ്പാതയ്ക്കുമാണ് ഉപയോഗിച്ചത്. മാത്തിൽ മുതൽ ഓണക്കുന്ന് വരെ റോഡ് വികസനത്തിന് പ്രദേശവാസികൾ സ്ഥലം വിട്ടുനൽകിയിരുന്നു. എന്നാൽ ഓണക്കുന്ന് മുതൽ ഈയ്യക്കാട് വരെ റോഡ് മാത്രമാണ് നവീകരിച്ചത്. നടപ്പാത സൗകര്യം ഒരുക്കിയില്ല.

റോഡിനു വേണ്ടി സ്ഥലം നൽകുവാൻ പരിസരവാസികൾ തയാറാകാത്തതാണ് ഇതിനു കാരണമെന്ന് അധികൃതർ പറയുന്നു. വിദ്യാർഥികളടക്കം ഒട്ടേറെയാളുകളാണ് കാൽനടയായും സൈക്കിളുകളിലും ഇതുവഴി കടന്നു പോകുന്നത്. വലിയ വാഹനങ്ങൾ വരുമ്പോൾ കുട്ടികളടക്കം റോഡിനു പുറത്തേക്ക് ഇറങ്ങി നിൽക്കേണ്ട അവസ്ഥയിലാണ്.

ഇതിനുള്ള സൗകര്യം റോഡിനിരുവശത്തും ഇല്ല. ഇത് അപകടത്തിനു കാരണമാകുന്നു. മലയോര പ്രദേശങ്ങളിൽ നിന്നും ദേശീയപാതയിലേക്ക് പ്രവേശിക്കാനും തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിലേക്കുമുള്ള എളുപ്പ വഴി കൂടിയാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com