ADVERTISEMENT

കണ്ണൂർ ∙ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്കായി വിശ്രമകേന്ദ്രം വരുന്നു. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയുടെ ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ ചെലവിലാണ് കെട്ടിട സൗകര്യം ഒരുക്കുക. ജനറൽ വാർഡുകളിൽ ഉൾപ്പെടെ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ ബന്ധുക്കൾക്കും മറ്റും അവർക്കൊപ്പം വാർഡിൽ തങ്ങാൻ സൗകര്യം പരിമിതമാണ്. ആശുപത്രി പരിസരത്തും വരാന്തയിലും മറ്റും ദുരിതപൂർണമായ രീതിയിലാണ് പലപ്പോഴും ഇവർ രാത്രി തള്ളിനീക്കിയിരുന്നത്.

ഈ ദുരിതം മനസ്സിലാക്കിയാണ് വിശ്രമകേന്ദ്രം നിർമിക്കാൻ തുക അനുവദിച്ചതെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ പറഞ്ഞു.രാത്രി ഉറങ്ങാനും ശുചിമുറി സൗകര്യം ലഭ്യമാക്കാനുമെല്ലാം സൗകര്യമുണ്ടാകും. ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് മരാമത്ത് വകുപ്പ് കെട്ടിട നിർമാണത്തിനുള്ള നടപടി ആരംഭിക്കും. കന്റീൻ കെട്ടിടത്തിനു സമീപമുള്ള സ്ഥലത്താണ് വിശ്രമകേന്ദ്രം നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ആശുപത്രി സൂപ്രണ്ട് ഡോ. എം.പ്രീതയുടെ സാന്നിധ്യത്തിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com