നിർമാണത്തിലുള്ള വീട്ടുകിണറ്റിൽ മാലിന്യം തള്ളി; നിക്ഷേപിച്ചവരെ കുറിച്ചുള്ള സൂചന മാലിന്യങ്ങളിൽ നിന്ന് തന്നെ
Mail This Article
×
തളിപ്പറമ്പ് ∙ നാടെങ്ങും മാലിന്യവിമുക്തമാക്കുവാൻ കൂട്ടായ ശ്രമങ്ങൾ നടക്കുമ്പോൾ നിർമാണത്തിലുള്ള വീടിന്റെ കിണറ്റിൽ മാലിന്യം തള്ളി. കുട്ടികളുടെ പാഡ് ഉൾപ്പെടെയുള്ളവയാണ് കെട്ടുകളായി തളിപ്പറമ്പ് അള്ളാംകുളം മൈത്രി നഗറിലെ വീട്ടുകിണറിൽ തള്ളിയത്. വിദേശത്ത് ജോലി ചെയ്യുന്ന ചൊറുക്കളയിലെ അഷ്റഫ് എന്നയാളുടെ വീടിന്റെ കിണറിലാണ് കഴിഞ്ഞ ദിവസം മാലിന്യം നിറച്ച സഞ്ചികൾ കണ്ടത്. അടുത്ത കാലത്ത് നിർമിച്ച കിണറിൽ വെള്ളവും ഉണ്ടായിരുന്നു.
വിവരമറിഞ്ഞ് നഗരസഭ കൗൺസിലർ എം.കെ.ഷബിത, ജേസീസ് ഭാരവാഹിയായ സുബൈർ സൂപ്പർവിഷൻ എന്നിവരുടെ നേതൃത്വത്തിൽ വിദഗ്ധരായ ആളുകളെ കൊണ്ടുവന്ന് കിണറിലെ മാലിന്യങ്ങൾ പുറത്തെടുത്ത് പരിശോധിച്ചു. ഇവ നിക്ഷേപിച്ചവരെ കുറിച്ചുള്ള സൂചന മാലിന്യങ്ങളിൽ നിന്ന് തന്നെ ലഭിച്ചിട്ടുണ്ട്. പൊലീസിൽ പരാതി നൽകാനാണ് വീട്ടുകാരുടെ തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.