ADVERTISEMENT

പാടിയോട്ടുചാൽ ∙ വയക്കര ഗവ.ഹയർസെക്കൻഡറി സ്കൂൾ ഇൻഡോർ സ്റ്റേഡിയം പൂർത്തീകരണത്തിന് ബജറ്റിൽ മൂന്ന് കോടി രൂപ അനുവദിച്ചതിൽ ആഹ്ലാദം പങ്കിടുകയാണ് സ്കൂൾ വിദ്യാർഥികളും, നാട്ടുകാരും. ദേശീ,അന്തർ ദേശീയ കായിക താരങ്ങളെ വളർത്തിയെടുത്ത വയക്കര ഗവ.ഹയർസെക്കൻഡറി സ്കൂളിനുള്ള അംഗീകാരമായി മുൻ എംഎൽഎ സി.കൃഷ്ണനാണ് 2015ൽ ഒന്നരക്കോടി രൂപ വകയിരുത്തി സ്റ്റേഡിയം നിർമാണം തുടങ്ങിയത്.

എട്ടുവർഷം കഴിഞ്ഞിട്ടും പണി പാതിവഴിയിലായ സ്റ്റേഡിയത്തിന് ശാപ മോക്ഷം ലഭിക്കാത്ത നിലയിലാണ്. ടി.ഐ.മധുസൂതനൻ എംഎൽഎയുടെ ഇടപെടലിലാണ് വയക്കര ഗവ.ഹയർസെക്കൻഡറി സ്കൂൾ  ഇൻഡോർ സ്റ്റേഡിയത്തിന് മൂന്ന് കോടി രൂപ ബജറ്റിൽ വകയിരുത്തിയത്.

ഹാൻഡ് ബോളിന്റെ നാട് എന്നറിയപ്പെടുന്ന വയക്കരയിൽ ഇൻഡോർ സ്റ്റേഡിയം പൂർത്തിയാകുന്നതോടെ മലയോര മേഖലയിലെ കായികമാമാങ്കത്തിന് പുത്തനുണർവ് പ്രതീക്ഷിക്കാം. ടി.ഐ.മധുസൂദനൻ എംഎൽഎയെ നാട്ടുകാരും പിടിഎ ഭാരവാഹികളും, കായിക താരങ്ങളും അഭിനന്ദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com