നിക്ഷേപത്തട്ടിപ്പ്; പ്രവീൺ റാണയെ കണ്ണൂരിലെത്തിച്ച് തെളിവെടുത്തു
Mail This Article
×
കണ്ണൂർ ∙ തൃശൂർ സെയ്ഫ് ആൻഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പു കേസിലെ പ്രതി പ്രവീൺ റാണയെ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തികത്തട്ടിപ്പ് അന്വേഷണ വിഭാഗം കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തു. കണ്ണൂർ ക്രൈംബ്രാഞ്ചിനു കൈമാറിക്കിട്ടിയ 10 കേസുകളിൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ആണ് കണ്ണൂരിൽ എത്തിച്ചത്. കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പു കേസിൽ നേരത്തേ പ്രവീൺ റാണയെ തൃശൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃശൂർ, കണ്ണൂർ, എറണാകുളം ജില്ലകളിലായി കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പു നടന്നതായാണു സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.