ലോഗൻസ് റോഡിൽ കാറിന് തീപിടിച്ചു
Mail This Article
×
തലശ്ശേരി∙ ലോഗൻസ് റോഡിൽ കാറിനു തീപിടിച്ചു. അഗ്നിരക്ഷാ സേന എത്തി തീ അണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. കഴിഞ്ഞ ദിവസം രാത്രി 9.45നാണ് സംഭവം. അർഷാദിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. സ്ത്രീകളും കുട്ടികളുമുൾപ്പെടെയായിരുന്നു യാത്രക്കാർ. കാർ നിർത്തി സ്ത്രീയും കുട്ടിയും പുറത്തിറങ്ങിയ ഉടനെയാണ് തീ പടർന്നത്. ഡ്രൈവർ സീറ്റ് ബെൽറ്റ് അഴിക്കുന്നതിന് മുൻപ് തന്നെ തീ പടർന്നു. ഉടനെ പുറത്തിറങ്ങിയതിനാൽ രക്ഷപ്പെട്ടു. ബോണറ്റിന്റെ ഭാഗത്താണ് നാശനഷ്ടം. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സന്ദീപന്റെ നേതൃത്വത്തിലാണ് അഗ്നിരക്ഷാ സേന തീയണച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.