ADVERTISEMENT

ചെറുപുഴ∙ ഓണം വിപണി ലക്ഷ്യമിട്ടു കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു. ചെറുപുഴ പഞ്ചായത്തിലെ  പാറോത്തുംനീരിലാണു സംയോജിത കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായി പച്ചക്കറികൃഷി ആരംഭിച്ചത്.

   പാറോത്തുംനീരിലെ ഒരുമ, ഭൂമിക കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ പ്രദേശവാസി പി.ടി.കൃഷ്ണന്റെ തരിശായി കിടന്ന രണ്ടര ഏക്കർ  സ്ഥലത്താണു പച്ചക്കറികൃഷി ആരംഭിച്ചത്.പയർ, പാവൽ, വഴുതന, കൂർക്ക, മത്തൻ, കുമ്പളം, പച്ചമുളക്, വെള്ളരി, ചീര തുടങ്ങിയ ഒട്ടുമിക്ക പച്ചക്കറികൾക്ക് പുറമെ കപ്പ, ചേന, ചേമ്പ്, മഞ്ഞൾ, ഏത്തവാഴ, മുത്താറി തുടങ്ങിയവയും പുഷ്പ കൃഷിയുമാണു രണ്ടര ഏക്കർ ഭൂമിയിൽ കൃഷി ചെയ്യുന്നത്.  ഇതിനുപുറമെ തൊഴിലുറപ്പ് പദ്ധതിയിൽ കുടുംബശ്രീ അംഗങ്ങൾക്ക് തൊഴിൽ ലഭ്യമാക്കുകയും ചെയ്തു. 2-ാം തവണയാണു കുടുംബശ്രീയുടെ നേതൃത്വത്തിൽ ഇവിടെ കൃഷിയിറക്കുന്നത്.ആദ്യ തവണ കൃഷി ചെയ്ത സമയത്തു കാട്ടുപന്നികൾ വ്യാപകമായി കൃഷികൾ നശിപ്പിച്ചു. 

 ഇത്തവണ കൂടുതൽ സ്ഥലത്തു കൃഷിയിറക്കുകയും കാട്ടുപന്നി ശല്യം തടയാൻ  കൃഷിയിടത്തിനു ചുറ്റിലും സാരി വലിച്ചു കെട്ടി സംരക്ഷണം ഒരുക്കുകയും ചെയ്തു.ഇതിനു പുറമെ കുപ്പികൾ കെട്ടിത്തൂക്കി ശബ്ദം ഉണ്ടാക്കി വിള നശിപ്പിക്കാൻ എത്തുന്ന കാട്ടുമൃഗങ്ങളെ തുരത്തിയോടിക്കാനുള്ള പദ്ധതിയും ഇവർ തയാറാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com