ADVERTISEMENT

പയ്യന്നൂർ ∙ ജവാഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ കോൺഗ്രസ് സമ്മേളനം നടന്ന പയ്യന്നൂർ പൊലീസ് മൈതാനം സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷിക സ്മാരകമായി മാറാൻ വഴിയൊരുങ്ങുന്നു. കാൽനൂറ്റാണ്ടിലധികമായി വാഹനങ്ങളുടെ ശവപ്പറമ്പായി മാറിയ പൊലീസ് മൈതാനം സ്വാതന്ത്ര്യ സമര ചരിത്രത്തിലെ രണ്ടാം ബർദോളിയായി അറിയപ്പെടുന്ന പയ്യന്നൂരിന് അപമാനമായിരുന്നു. പൊലീസ് പിടികൂടിയ മണൽ കടത്ത് വാഹനങ്ങൾ ഉൾപ്പെടെ തൊണ്ടി മുതലായി 350ലധികം വാഹനങ്ങൾ സൂക്ഷിച്ചത് ഈ മൈതാനത്തായിരുന്നു. വാഹനം നിർത്തിയിടാൻ സ്ഥലം മതിയാവാതെ വന്നപ്പോൾ ഒന്നിന് മുകളിൽ മറ്റൊന്ന് എന്ന നിലയിൽ വാഹനങ്ങൾ അട്ടിയിട്ട് സൂക്ഷിച്ചു. പരിസരവാസികൾക്ക് ഇത് ദുരിതമായി മാറി.

വാഹനം മാറ്റാൻ വഴിയില്ലാതെ പൊലീസും വലഞ്ഞു. കോറോം വില്ലേജിൽ ഡംപിങ് യാഡിന് റവന്യു സ്ഥലത്തിന് പൊലീസ് നൽകിയ അപേക്ഷ വർഷങ്ങളോളം ചുവപ്പുനാടയിൽ കുരുങ്ങി കിടന്നു. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക സ്മാരകം ചരിത്ര പ്രസിദ്ധമായ ഈ മൈതാനിയിൽ നിർമിക്കാൻ സർക്കാരിൽ നിന്ന് ഫണ്ട് അനുവദിപ്പിച്ച ടി.ഐ.മധുസൂദനൻ എംഎൽഎയുടെ ഇടപെടലിലൂടെ കോറോത്ത് ഡംപിങ് യാഡിന് ഒരു ഏക്കർ സ്ഥലവും നേടിയെടുത്തു. സ്ഥലം ലഭ്യമായിട്ട് ഒരു മാസം പൂർത്തിയാകും മുൻപ് തന്നെ യാർഡിൽ സൗകര്യമൊരുക്കി വാഹനങ്ങൾ മാറ്റി തുടങ്ങി. വാഹനങ്ങൾ പൂർണമായും മാറ്റുന്നതോടെ സ്വാതന്ത്ര്യ ദിന സ്മാരക നിർമാണത്തിനുള്ള നടപടി തുടങ്ങും. ടി.ഐ.മധുസൂദനൻ എംഎൽഎ പൊലീസ് മൈതാനം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com