ADVERTISEMENT

മുഴപ്പിലങ്ങാട്∙ ദേശീയപാത നിർമാണം ഭാഗമായി മുഴപ്പിലങ്ങാട് കുളം ബസാറിൽ അടിപ്പാത നിർമാണം തുടങ്ങി. ദേശീയപാത വികസനത്തിന്റെ ആദ്യ പ്ലാനിൽ കുളം ബസാറിൽ അടിപ്പാത ഉണ്ടായിരുന്നില്ല. ഡ്രൈവ് ഇൻ ബീച്ചിലേക്കുള്ള പ്രധാന റോഡ്, മമ്മാക്കുന്ന് ഭാഗത്തേക്കുള്ള കടവ് റോഡ്, ഹയർസെക്കൻഡറി സ്കൂൾ, കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സാമീപ്യം ഉള്ള കുളം ബസാറിൽ അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തിൽ കർമ സമിതി രൂപീകരിച്ച് അടിപ്പാതയ്ക്ക് വേണ്ടി പ്രവർത്തിച്ചിരുന്നു. അടിപ്പാത ആവശ്യം അധികൃതർ അംഗീകരിക്കാത്തതിനെ തുടർന്ന് ദേശീയപാത നിർമാണ പ്രവൃത്തി കർമ സമിതി പ്രവർത്തകർ തടഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിനും എംപിക്കും ദേശീയപാത അധികൃതർക്കും പ്രദേശവാസികൾ നിവേദനവും നൽകിയിരുന്നു.

സമരം തുടരുന്നു

മുഴപ്പിലങ്ങാട്∙ മഠം ജംക്‌ഷനിൽ ദേശീയപാതയ്ക്ക് കുറുകെ ഒരു നടപ്പാതയെങ്കിലും അനുവദിക്കണമെന്ന ആവശ്യവുമായി പ്രദേശത്തെ നാട്ടുകാർ ജനകീയ സമിതി രൂപീകരിച്ച് നടത്തുന്ന സമരം 37 ാം ദിവസത്തിലേക്കെത്തി. അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതി പ്രവർത്തകർ തിരുവനന്തപുരത്ത് എത്തി ദേശീയപാത അതോറിറ്റി റീജനൽ ഓഫിസ് അധികൃതർക്ക് നിവേദനം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com