ADVERTISEMENT

നേത്രപരിശോധനാ ക്യാംപ് 8ന്:കണ്ണൂർ∙ റോട്ടറി ക്ലബ് കാനന്നൂരും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും ചേർന്നു സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന–തിമിര രോഗ നിർണയ ക്യാംപ് 8നു പള്ളിക്കുന്ന് ശ്രീപുരം സ്കൂളിൽ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടക്കും. തിമിര ശസ്ത്രക്രിയ സൗജന്യമായി  ചെയ്തുനൽകുമെന്ന് പ്രസിഡന്റ് ജോർജ് തോമസ്, സുനിൽ കണാരൻ, ദീപേഷ്, ഒ.സി.ഉദയകുമാർ എന്നിവർ അറിയിച്ചു. റജിസ്റ്റർ ചെയ്യാൻ: 9847166641,9895160533.

സൗജന്യ മെഡിക്കൽ ക്യാംപ് ഇന്ന്

തലശ്ശേരി∙ ചക്യത്ത് മുക്ക് മാതാ അമൃതാനന്ദമയി മഠത്തിൽ ഇന്ന് സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. രാവിലെ 10 മുതൽ 12.30 വരെയാണ് പരിശോധന. 11 മണി വരെ റജിസ്റ്റർ ചെയ്യാം.

സൗജന്യ പ്രമേഹ രോഗ ചികിത്സ ക്യാംപ്

തലശ്ശേരി∙ ബൈത്തുൽമാൽ ചാരിറ്റബിൾ ട്രസ്റ്റ് 8ന് പിലാക്കൂൽ ബൈത്തുൽമാൽ അങ്കണത്തിൽ സൗജന്യ പ്രമേഹ രോഗ ചികിത്സ ക്യാംപ് നടത്തും. ഡയബറ്റോളജിസ്റ്റ് ഡോ. അശോക് കൃഷ്ണൻ നേതൃത്വം നൽകും. 8.30ന് ആരംഭിക്കും. ആദ്യം റജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം. ഫോൺ: 8137975678.

പ്രസംഗ മത്സരം നടത്തുന്നു

ആലക്കോട്∙ വൈഎംസിഎ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ഗാന്ധിജയന്തി ദിനത്തിൽ ഉത്തര മലബാർ പ്രസംഗ മത്സരം നടത്തുന്നു. നാളെ 10ന് ആലക്കോട് വൈഎംസിഎ ഓഫിസിലാണ് മത്സരം. ‘സമകാലീന ലോകത്ത് ഗാന്ധിയൻ ദർശനങ്ങളുടെ പ്രസക്തി’ എന്നതാണ് വിഷയം. ഒന്നും രണ്ടും സ്ഥാനങ്ങൾക്ക്  യഥാക്രമം  2001, 1501 രൂപയും ട്രോഫിയും നൽകും. മൂന്നാം സ്ഥാനത്തിന് 1001 രൂപ സമ്മാനമായി നൽകും. ഫോൺ: 9447482024, 9495326286.

ട്രാവൽ ഫോർ ലൈഫ് പ്രമോഷൻ ക്യാംപെയ്ൻ 2ന് 

കേന്ദ്ര ടൂറിസം മന്ത്രാലയം സ്വച്ഛത ഹി സേവ പദ്ധതിയുടെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ നടത്തുന്ന ട്രാവൽ ഫോർ ലൈഫ് പ്രമോഷൻ ക്യാംപെയ്ൻ 2ന് രാവിലെ 9.30 ന് അഴീക്കോട് ചാൽ ബീച്ചിൽ നടക്കും. ഫോൺ: 9447564545, 8590855255.

ഫീൽഡ് വർക്കർ ഒഴിവ്

കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന സുരക്ഷാ പദ്ധതിയിൽ തലശ്ശേരി മേഖലയിൽ ഫീൽഡ് വർക്കർ ഒഴിവ്. 3ന് രാവിലെ 10.30ന് കണ്ണൂർ അഞ്ചുകണ്ടിയിലെ ചോല സുരക്ഷ ഓഫീസിൽ ഹാജരാകണം. ഫോൺ: 9847401207 

നിക്ഷേപകസംഗമം: യോഗം 3ന്

ജില്ലാ പഞ്ചായത്തിന്റെ ആഗോള നിക്ഷേപക സംഗമത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം 3ന് രാവിലെ 11നു ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. 

സ്വയംതൊഴിൽ ഗ്രൂപ്പുകൾക്ക് ധനസഹായം

ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന പട്ടികജാതി സ്വയംതൊഴിൽ ഗ്രൂപ്പുകൾക്ക് ധനസഹായം എന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലുള്ള പട്ടികജാതിക്കാരുടെ ഗ്രൂപ്പായിരിക്കണം. 13 വരെ അപേക്ഷ സ്വീകരിക്കും. ഫോൺ:0497 2700596.

പ്രവേശനത്തിന് നിയന്ത്രണം

ജില്ലാ ആയുർവേദ ആശുപത്രിയിലെ സ്ത്രീകളുടെ വാർഡ് നവീകരണ പ്രവർത്തികൾ നടക്കുന്നതിനാൽ സ്ത്രീകളുടെ കിടത്തി ചികിത്സയ്ക്കുള്ള പ്രവേശനത്തിന് നിയന്ത്രണം. ആശുപത്രിയിലെ മറ്റു വിഭാഗങ്ങളിലെ സേവനങ്ങൾക്ക് മാറ്റമില്ല. ഫോൺ: 04972706666.

അധ്യാപക ഒഴിവ്

കുറ്റ്യാട്ടൂർ ∙ ചട്ടുകപാറ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം (ജൂനിയർ) വിഭാഗത്തിൽ അധ്യാപക ഒഴിവ്. നാളെ രാവിലെ 10ന് അഭിമുഖം.

പിഎസ്‌സി അംഗീകൃത കോഴ്സ്

കണ്ണൂർ‌∙ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും നടത്തുന്ന ഒരുവർഷത്തെ പിഎസ്‌സി അംഗീകൃത സർട്ടിഫിക്കറ്റ് ഇൻ ഓഫ്സെറ്റ് പ്രിന്റിങ് ടെക്നോളജി കോഴ്സിന് കോഴിക്കോട് ഉപകേന്ദ്രത്തിൽ അപേക്ഷ ക്ഷണിച്ചു. ഫോൺ: 0495 2723666, 0495 2356591, 9778751339. ഇ മെയിൽ: kozhikode@captkerala.com.

ജെൻഡർ സ്‌പെഷലിസ്റ്റ്

കണ്ണൂർ∙ വനിത ശിശു വികസന വകുപ്പിന് കീഴിൽ ജില്ലയിൽ ഡിസ്ട്രിക്ട് ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമണിലേക്ക് ജെൻഡർ സ്‌പെഷലിസ്റ്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. യോഗ്യത: സോഷ്യൽ വർക്കിലുളള ബിരുദം/ മറ്റ് സോഷ്യൽ ഡിസിപ്ലിൻസസിലുള്ള ബിരുദം. അപേക്ഷ ഒക്‌ടോബർ 7നു വൈകിട്ട് 5നകം സമർപ്പിക്കണം. ഫോൺ: 0497 2700708. 

ഗാർമെന്റ് മേക്കിങ് കോഴ്‌സ്

കണ്ണൂർ∙കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി 3 മാസത്തെ ഗാർമെന്റ് മേക്കിങ് കോഴ്‌സ് സംഘടിപ്പിക്കുന്നു. ഒക്‌ടോബർ 17നകം ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2835390.  ഇ മെയിൽ: info@iihtkannur.ac.in.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com