പാപ്പിനിശ്ശേരി പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയം നിർമാണം തുടങ്ങി
Mail This Article
പാപ്പിനിശ്ശേരി ∙ കായിക വികസനത്തിനായി തദ്ദേശ സ്ഥാപനങ്ങൾക്ക് പ്ലാൻ ഫണ്ടിൽനിന്ന് 10 ശതമാനം തുക നീക്കിവയ്ക്കാൻ മാർഗരേഖ ഉടൻ പുറത്തിറക്കുമെന്നു മന്ത്രി വി.അബ്ദുറഹിമാൻ. തുരുത്തിയിൽ പാപ്പിനിശ്ശേരി പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം മന്ത്രി ഉദ്ഘാടനം ചെയ്തു. കെ.വി.സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജിഷ, പഞ്ചായത്ത് പ്രസിഡന്റ് എ.വി.സുശീല, വൈസ് പ്രസിഡന്റ് കെ.പ്രദീപ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.അജിത, കെ.ശോഭന, വി.പ്രസന്ന, ആർ.ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
∙ തുരുത്തിയിലാണ് പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നത്. 4 ബാഡ്മിന്റൻ കോർട്ട്, 1 ബാസ്കറ്റ് ബോൾ കോർട്ട്, ശുചിമുറി ബ്ലോക്ക് എന്നിവയുണ്ടാകും. 4.89 കോടി രൂപ ചെലവഴിച്ചാണ് നിർമാണം. ഇതോടൊപ്പം ചുറ്റുമതിലും മഴവെള്ള സംഭരണിയും നിർമിക്കും. 8 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും.