കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി ലഭ്യമാക്കണം: യുഡിഎഫ്
Mail This Article
മട്ടന്നൂർ∙ കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി ഉടൻ ലഭ്യമാക്കണമെന്ന് യുഡിഎഫ് മട്ടന്നൂർ നിയോജക മ ണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. കേന്ദ്ര-കേരള സർക്കാരുകളുടെ അവഗണനയും അനാസ്ഥയുമാണ് വിമാനത്താവളത്തിന്റെ വികസനത്തിനു തടസ്സം. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ടി.വി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഗവൺമെന്റിന്റെ ജനദ്രോഹ നയത്തിനെതിരെ 10 മുതൽ 15 വരെ പഞ്ചായത്ത് തലങ്ങളിൽ പദയാത്ര നടത്താൻ തീരുമാനിച്ചു. 18ന് തിരുവനന്തപുരത്ത് നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തിൽ പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. കൺവീനർ ഇ.പി.ഷംസുദ്ദീൻ, എൻ.സി.സുമോദ്, എം.സതീഷ് കുമാർ, പി.വി.മോഹനൻ, ജോസ് കോളയാട്, കെ.വി.ജയചന്ദ്രൻ, ഒ.കെ.പ്രസാദ്, പി.കെ.കുട്ട്യാലി, മുസ്തഫ ചൂര്യോട്ട്, കാഞ്ഞിരോളി രാഘവൻ, എം.ദാമോദരൻ, പി.എം.ആബൂട്ടി, പി.പി.ജലീൽ, വി.കുഞ്ഞിരാമൻ, എ.കെ.രാജേഷ്, കെ.ഗോവിന്ദൻ, മുസ്തഫ അലി, എം.യഹ്‌കൂബ് എളമ്പാറ, എ.കെ.രാജേഷ്, കെ.ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു.