ADVERTISEMENT

കോഴിക്കോട്∙അനധികൃതമായി മാഹിയിൽ നിന്നു തലശ്ശേരിയിലേക്കു കടത്തിയ 4,000 ലീറ്റർ മാഹി ഡീസൽ കൊടിയേരിയിൽ നിന്നു ജിഎസ്ടി ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പിടികൂടി. പരിശോധനയിൽ ഡീസൽ കൊണ്ടുപോകാൻ രേഖകളില്ലാത്ത ലോറിയും കണ്ടെടുത്തു. ഉടമയിൽ നിന്നു 4,66,012 രൂപ പിഴ ഈടാക്കി. കഴിഞ്ഞ ദിവസം രാത്രി 10.30 നാണ് സംഭവം. മാഹിയിൽ നിന്നു ഡീസൽ കടത്തി കണ്ണൂരിൽ വിൽപന നടത്തുന്നതു ആരോപിച്ച് തലശ്ശേരിയിൽ കഴിഞ്ഞ ദിവസം ബങ്ക് ഉടമകൾ പ്രതിഷേധിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഡീസൽ പിടികൂടിയത്.

മാഹിയിൽ നിന്നു ഡീസൽ കടത്തുന്ന വിവരത്തെ തുടർന്നു എൻഫോഴ്സ്മെന്റ് ഓഫിസർ ടി.സാൽജിത്തിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ മാഹി – കണ്ണൂർ അതിർത്തിയിൽ പരിശോധന നടത്തി. ഇതിനിടയിൽ കൊടിയേരി ഭാഗത്തേക്ക് പോയ വാഹനം പിന്തുടർന്നാണു പിടികൂടിയത്. വാഹനത്തിൽ 3 അറകളിലായി സൂക്ഷിച്ച ഡീസൽ മാഹിയിൽ നിന്നു ശേഖരിച്ചതാണെന്നു ഡ്രൈവർ പറഞ്ഞു. തുടർന്നു പരിശോധിച്ചതിലാണ് രേഖകളില്ലെന്നറിഞ്ഞത്. ഇതേ തുടർന്നാണ് വാഹനം കണ്ടെത്തി പിഴ അടപ്പിച്ചത്. പരിശോധന സംഘത്തിൽ ഡപ്യൂട്ടി എൻഫോഴ്സ്മെന്റ് ഓഫിസർ ടി.വി.അനിൽകുമാർ, അസി.എൻഫോഴ്സ്മെന്റ് ഓഫിസർമാരായ കെ.വനീഷ്, ശ്രീജേഷ് നിർമലഗിരി എന്നിവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com