ADVERTISEMENT

കണ്ണൂർ ∙ കണ്ണൂരിന് ഇനി ആഘോഷത്തിന്റെ രാവുകൾ, കണ്ണൂർ കോർപറേഷൻ ഒരുക്കുന്ന കണ്ണൂർ ദസറയ്ക്കു തിരി തെളിഞ്ഞു. കലക്ടറേറ്റ് മൈതാനിയിൽ കെ.സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു. എല്ലാ ഭിന്നതകളും മറന്നു ജനങ്ങളെ ഒന്നിപ്പിക്കാനുള്ള കോർപറേഷന്റെ നടപടി അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു. മേയർ ടി.ഒ.മോഹനൻ അധ്യക്ഷത വഹിച്ചു. ടി.പത്മനാഭൻ ദീപം തെളിയിച്ചു. സിനിമാ താരം രമേഷ് പിഷാരടിയുടെ സാന്നിധ്യവും ഹാസ്യാവതരണവും സദസ്സിൽ ചിരിയുടെ മാലപ്പടക്കങ്ങൾ തീർത്തു. 

രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, സജീവ് ജോസഫ് എംഎൽഎ, കലക്ടർ എസ്.ചന്ദ്രശേഖരൻ, റഷീദ് കവ്വായി, അബ്ദുൽ കരീം ചേലേരി, എം.പ്രകാശൻ, സി.പി.സന്തോഷ്കുമാർ, ടി.സി.മനോജ്‌, മുൻ മേയർ സുമ ബാലകൃഷ്ണൻ, സുരേഷ് ബാബു എളയാവൂർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ആവണി രാഗേഷ് അവതരിപ്പിച്ച ഭരതനാട്യം, പള്ളിക്കുന്ന് സോമേശ്വരി തിരുവാതിര ടീമിന്റെ തിരുവാതിരകളി എന്നിവ അരങ്ങേറി.  ആൽമരം മ്യൂസിക് ബാൻഡ് അവതരിപ്പിച്ച സംഗീത നിശ ആവേശഭരിതമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com