ADVERTISEMENT

ക്ലാസിലേക്ക് എത്തുമ്പോൾ, അന്നന്നു പഠിപ്പിക്കേണ്ട പാഠഭാഗങ്ങൾ കംപ്യൂട്ടറിന്റെ സഹായത്തോടെ ഹൃദിസ്ഥമാക്കിയിരിക്കും കെ.വി.കൃഷ്ണൻ എന്ന കുട്ടികളുടെ കൃഷ്ണൻ മാഷ്. ചിലതു ബ്രെയിൻ ലിപിയിൽ എഴുതിയും സൂക്ഷിക്കും. കുട്ടികളുമായി ഇടപെടുന്നതിനോ അവരെ പഠിപ്പിക്കുന്നതിനോ അന്ധത ഒരു പ്രതിസന്ധിയായി കുറ്റിക്കോൽ സ്വദേശിയായ കൃഷ്ണൻ മാഷ് കാണാറേയില്ല . കുണ്ടംകുഴി ഗവ.എച്ച്എസ്എസിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകനാണ് അദ്ദേഹം.

ജനിച്ച് 5 വയസ്സാകുന്ന സമയത്താണു കൃഷ്ണന്റെ കണ്ണിനു കാഴ്ച കുറയുന്നതായി മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെടുന്നത്. മണിപ്പാൽ ഉൾപ്പെടെ പലയിടത്തും ചികിത്സ തേടി. എന്നാൽ, സിരകളിലെ കാഴ്ചശക്തി കുറയുകയാണെന്നും അതിനു പ്രതിവിധി ഇല്ലെന്നുമായിരുന്നു ആശുപത്രികളിൽ നിന്ന് അവർക്കു ലഭിച്ച മറുപടി. 8 വയസ്സ് ആയപ്പോഴേക്കും അന്ധത 100 ശതമാനമായി. എന്നാൽ, മകനെ ഇരുട്ടിനു വിട്ടു കൊടുക്കാൻ മാതാപിതാക്കൾ തയാറായില്ല. പഠനം അവനു പ്രകാശമായി, പുതിയ ലോകമായി.

 1984ൽ ആദ്യമായി സ്കൂളിൽ ചേരുമ്പോൾ 10 വയസ്സായിരുന്നു കൃഷ്ണന്. കാസർകോട്ടെ ഗവ. അന്ധവിദ്യാലയത്തിലായിരുന്നു പഠനം. ഏഴാം ക്ലാസ് വരെ അതായി ലോകം. അന്ധതയോടു പൊരുതുന്നതിനുള്ള കരുത്തു നേടി. പിന്നീടു ചേർന്നത് കുണ്ടംകുഴി ഗവ.എച്ച്എസ്എസിൽ. കോളജ് പഠനം തലശ്ശേരി ബ്രണ്ണൻ കോളജിലും ബിഎഡ് പഠനം എംജി സർവകലാശാലയിലുമായി പൂർത്തിയാക്കി.

ബിഎഡ് പഠനം കഴിഞ്ഞു രണ്ടു വർഷത്തിനു ശേഷം പഠിച്ച അതേ, കുണ്ടംകുഴി ഗവ.എച്ച്എസ്എസിൽ അധ്യാപകായി നിയമനം. തെയ്യം കലാകാരൻ കൂടിയാണ് ഇദ്ദേഹം. ഭാര്യ രാഗിണിയും മക്കൾ ഗോപികയും ഗോകുലും എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com