ADVERTISEMENT

പയ്യന്നൂർ ∙ മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് പയ്യന്നൂരിലെത്തും. കാസർകോട് ജില്ലയിൽ നവകേരള സദസ്സ് തൃക്കരിപ്പൂർ മണ്ഡലത്തിൽ പൂർത്തിയാക്കിയാണ് നവകേരള സദസ്സുമായി ഇന്ന് ജില്ലയിൽ പ്രവേശിക്കുന്നത്.  താമസ സൗകര്യം ഒരുക്കിയിട്ടുള്ള ഗവ.താലൂക്ക് ആശുപത്രി പരിസരത്തെ ജുജു ഇന്റർ നാഷനലിനു സമീപം ടി.ഐ.മധുസൂദനൻ എംഎൽഎയുടെ നേതൃത്വത്തിൽ ജില്ലയിലെ നേതാക്കൾ സ്വീകരിക്കും.നാളെ രാവിലെ 9ന് ജുജു ഇന്റർനാഷനൽ കോൺഫറൻസ് ഹാളിൽ പയ്യന്നൂർ, കല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂർ മണ്ഡലങ്ങളിലെ സമൂഹത്തിൽ സവിശേഷ ഇടപെടൽ നടത്തുന്ന 215 വ്യക്തികളുടെ കൂടിച്ചേരൽ നടക്കും.‍

പ്രത്യേകം ക്ഷണിക്കപ്പെട്ട വ്യക്തികൾ പങ്കെടുക്കുന്ന സംഗമത്തിൽ മുഖ്യമന്ത്രിയോടും മന്ത്രിമാരോടും സംവദിക്കാനും അവസരമുണ്ട്.  10 മണിക്ക് പൊലീസ് മൈതാനിയിൽ നവകേരള സദസ്സ് നടക്കും. നവകേരള സദസ്സിന്റെ ഭാഗമായി  പൊലീസ് മൈതാനിക്ക്  സമീപം  വ്യവസായ വികസന വകുപ്പിന്റെ വ്യവസായ പ്രദർശന, വിൽപന മേളയും കുടുംബശ്രീ സിഡിഎസ് ഉൽപന്ന വിൽപന മേളയും ഫുഡ് കോർട്ടും പ്രവർത്തനം തുടങ്ങി. ടി.ഐ.മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

പി.സന്തോഷ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.ജയ, ടി.വിശ്വനാഥൻ, വി.ബാലൻ, കൗൺസിലർമാരായ വി.കെ.നിഷാദ്, ഇ.ഭാസ്കരൻ, ഇക്ബാൽ പോപ്പുലർ, വ്യവസായ വികസന ഓഫിസർ ആർ.കെ.സ്മിത എന്നിവർ പ്രസംഗിച്ചു. മേള നാളെ വൈകിട്ട് സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com