ADVERTISEMENT

പയ്യന്നൂർ ∙ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആരാധന ഉത്സവത്തിൽ 31 വർഷമായി നീലേശ്വരം ഉണ്ണിക്കൃഷ്ണൻ വാദ്യ സമർപ്പണം നടത്തിവരുന്നു. വടക്കേ മലബാറിന്റെ വാദ്യ ഗ്രാമമായ നീലേശ്വരത്താണ് ജനനം. ചെറുപ്പം മുതൽ  അമ്മാവനും ഗുരുനാഥനും വാദ്യ കലാകാരനായിരുന്ന നീലേശ്വരം നാരായണമാരാറുടെ കൂടെ നീലേശ്വരം മന്ദംപുറത്ത് കാവിൽ വാദ്യരംഗത്തെ അടിയന്തരാദി കാര്യങ്ങൾ നടത്തുവാനുള്ള പരിശീലനങ്ങൾ ആരംഭിച്ചു. തുടർന്ന് 13ാം വയസ്സിൽ തായമ്പക പഠിച്ച് നീലേശ്വരം മന്ദംപുറത്ത് കാവിൽ  അരങ്ങേറ്റം. 1992ൽ വാദ്യകലാകാരന്മാരായിരുന്ന നീലേശ്വരം ബാലകൃഷ്ണ മാരാറുടെയും നീലേശ്വരം നാരായണ മാരാറുടെയും ചെറുതാഴം ദാമോദര മാരാറുടെയും ശിക്ഷണത്തിൽ പഞ്ചവാദ്യം അഭ്യസിച്ച് നീലേശ്വരം തളിയിൽ ക്ഷേത്രത്തിൽ അരങ്ങേറ്റം.

കോട്ടയ്ക്കൽ രവിയുടെയും  കോട്ടയ്ക്കൽ രമേഷ് മാരാരുടെയും കീഴിൽ മദ്ദളം ഉപരിപഠനം. 35 വർഷമായി വാദ്യരംഗത്തെ സജീവ സാന്നിധ്യമായ ഇദ്ദേഹത്തിന് പഞ്ചവാദ്യം, കേളി, തായമ്പക, ചെണ്ടമേളം, പാണി വിഷയങ്ങൾ എന്നിവയും ഹൃദിസ്ഥമാണ്. വടക്കേ മലബാറിന്റെ വാദ്യ കലാകാരന്മാരുടെ കൂട്ടായ്മയായ പയ്യന്നൂർ പഞ്ചവാദ്യ സംഘത്തിലെ അംഗമാണ്.  കഴിഞ്ഞവർഷം കൊട്ടിയൂർ പെരുമാളിന്റെ തട്ടും പുറത്ത് നിന്ന് പെരുമാളിന്റെ മദ്ദള സ്ഥാനികൻ എന്ന സ്ഥാനവും പട്ടും വളയും നൽകി ആദരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com