ADVERTISEMENT

കണ്ണൂർ∙ കോർപറേഷൻ പരിധിയിൽ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകൾ തുറന്നിരിക്കും. മാലിന്യം തള്ളലടക്കം സാമൂഹികദ്രോഹ പ്രവർത്തനങ്ങൾ കണ്ടെത്താൻ 80 സ്ഥലങ്ങളിൽ സ്ഥാപിച്ച ‘90 ഐ 24 ക്യാമറ’ ശൃംഖലയുടെ പ്രവർത്തനം തുടങ്ങി.കോർപറേഷൻ ധനകാര്യ കമ്മിഷൻ ഗ്രാന്റ് ഉപയോഗിച്ചാണ് 2 കോടി രൂപ ചെലവിൽ 90 ക്യാമറകൾ സ്ഥാപിച്ചത്. സോളർ എനർജി ഉപയോഗിച്ചാണ് ക്യാമറകൾ പ്രവർത്തിക്കുക. വാഹന നമ്പറുകൾ കൃത്യമായി ദൃശ്യമാകുന്ന 3 എഎൻപിആർ (ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റകൊഗനിഷൻ) ക്യാമറകളും ഇതിലുണ്ട്.ക്യാമറ സ്ഥാപിക്കുന്നതിനു വേണ്ടി വിശദമായ പദ്ധതി രേഖ തയാറാക്കിയത് ഡോ.പി സൂരജിന്റെ നേതൃത്വത്തിലുള്ള കണ്ണൂർ എൻജിനീയറിങ് കോളജ് ടീമാണ്.

നിക്‌ഷാൻ ഇലക്ട്രോണിക്സാണ് പദ്ധതിയുടെ കരാർ ഏറ്റെടുത്തത്. 6 മാസം കൊണ്ടാണ് പണി പൂർത്തീകരിച്ചു. ക്യാമറ ദൃശ്യങ്ങൾ നിരീക്ഷിക്കാൻ കോർപറേഷൻ ഓഫിസിൽ രണ്ടു മോണിറ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. മാലിന്യം തള്ളുന്നവരെ കണ്ടു പിടിക്കുന്നതിന് പുറമേ പൊലീസിന്റെ ക്രമസമാധാന പാലനത്തിന് കൂടി ക്യാമറകൾ ഉപയോഗിക്കും.

ജനങ്ങളുടെ സഹകരണം വേണം

കണ്ണൂർ∙ മാലിന്യമുക്ത സമൂഹം എന്ന ലക്ഷ്യത്തിലേക്കെത്താൻ ജനങ്ങളുടെ സഹകരണം വേണമെന്നും ഇതിനായി എല്ലാവരും മുന്നോട്ട് വരണമെന്നും ഇ.ടി.മുഹമ്മദ് ബഷീർ എംപി ആവശ്യപ്പെട്ടു. കോർപറേഷൻ പരിധിയിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറ ശൃംഖലകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ക്യാമറ ശൃംഖലയ്ക്ക് ഐ 24 എന്ന നാമകരണവും എംപി നിർവഹിച്ചു.

മേയർ ടി.ഒ.മോഹനൻ അധ്യക്ഷത വഹിച്ചു. മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി, കോർപറേഷൻ സ്ഥിരസമിതി ചെയർമാൻമാരായ ഷമീമ, എം പി.രാജേഷ്, പി ഇന്ദിര, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ മുസ്‌ലിഹ് മഠത്തിൽ, ടി രവീന്ദ്രൻ, സൂപ്രണ്ടിങ് എൻജിനീയറിങ് ടി.മണികണ്ഠ കുമാർ, എക്സിക്യൂട്ടീവ് എൻജിനീയറിങ് പി.പി.വത്സൻ, തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com