ADVERTISEMENT

ആലക്കോട്∙ മലയോര ഹൈവേയിൽ കരുവഞ്ചാലിനും നടുവിലിനുമിടയിൽ അപകടങ്ങൾ പെരുകുന്നു. മാസത്തിൽ ഒന്നിലേറെ അപകടങ്ങളാണ് ഉണ്ടാവുന്നത്. താവുകുന്നിന് അടുത്തുള്ള കാര്യാട് വളവ്, താഴത്തങ്ങാടി വളവ്, വായാട്ടുപറമ്പ് ഇറക്കം എന്നിവിടങ്ങളിലാണ് അപകടങ്ങൾ ഏറെയും ഉണ്ടാവുന്നത്. കൊടുംവളവുകളും കുത്തനെ ഇറക്കവുമുള്ളതാണ് ഈ ഭാഗം. 

കാര്യാടിനു സമീപം 5 കൊടുംവളവുകൾ ഉണ്ട്. ഇവിടെ അപകടത്തിൽപെടുന്നതിൽ ഏറെയും ഭാരവാഹനങ്ങളാണ്. വളവുകളുടെ ഭാഗത്ത് റോഡരിക് 20 ഉം 30 ഉം അടി താഴ്ചയാണ്.  കോൺക്രീറ്റിന്റെ സംരക്ഷണ ഭിത്തിയാണ് ഇവിടെ നിർമിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ ക്രാഷ് ബാരിയർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് തകർത്തുകൊണ്ടാണ് വാഹനങ്ങൾ താഴ്ചയിലേക്ക് മറിയുന്നത്. അപകടങ്ങളിൽ മരണം വരെ സംഭവിച്ചിട്ടുണ്ട്. 

റോഡരികിലെ ക്രാഷ് ബാരിയർ 
തകർന്ന നിലയിൽ
റോഡരികിലെ ക്രാഷ് ബാരിയർ തകർന്ന നിലയിൽ

ദിവസങ്ങൾക്കു മുൻപ് താഴത്തങ്ങാടി വളവിലാണ് ഒടുവിൽ ഉണ്ടായ അപകടം.  വിദ്യാർഥികളെ കയറ്റിവന്ന ജീപ്പാണ് അപകടത്തിൽപെട്ടത്. 6 വിദ്യാർഥികൾക്ക് പരുക്കേറ്റിരുന്നു. തുടരെയുള്ള അപകടങ്ങൾക്ക് കാരണം നിർമാണത്തിലെ അപാകതയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com