പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ ശുചീകരണം നിലച്ചു; മൂക്കുപൊത്തി യാത്രക്കാർ
Mail This Article
പഴയങ്ങാടി∙ തിരക്കേറിയ പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ ശുചീകരണം നിലച്ചു. പ്ലാറ്റ്ഫോമിലും റെയിൽ പാളത്തിലും മാലിന്യം കുമിഞ്ഞ് കൂടുന്നു. ട്രെയിൻ കടന്ന് പോകുമ്പോൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ പ്ലാറ്റ്ഫോമിലേക്ക് വ്യാപിക്കുകയാണ്.സ്റ്റേഷനിലെത്തുന്ന നൂറ് കണക്കിന് യാത്രക്കാർ മുക്ക് പൊത്തിയാണ് ഇവിടെ നിൽക്കുന്നത്. ശുചീകരണത്തിനും മറ്റും റെയിൽവേ അനുവദിക്കുന്ന വേതനം ലഭിക്കാത്തതാണ് ശുചീകരണം നിലയ്ക്കാൻ കാരണം.
ഒരാഴ്ചയായി ശുചീകരണം നടക്കാത്തത് കാരണം സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെ പോലും ബാധിക്കുന്നുണ്ട്. ട്രെയിൻ കടന്ന് പോകുമ്പോൾ ട്രെയിനിൽ നിന്ന് ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്നതിനാൽ സ്റ്റേഷൻ പരിസരങ്ങളിൽ തെരുവ് നായ്ക്കളുടെ വിളയാട്ടവും ഉണ്ട്. ദുരിതം തീർക്കാൻ അടിയന്തിര നടപടി വേണം എന്ന് പഴയങ്ങാടി റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.പി ചന്ദ്രാംഗദൻ ആവശ്യപ്പെട്ടു.