ADVERTISEMENT

മാങ്ങാട്ടുപറമ്പ്∙നിലവിലെ ചാംപ്യൻമാരായ തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിന്റെ മുന്നേറ്റം കണ്ടു കൊണ്ട് കണ്ണൂർ സർവകലാശാല അത്‍ലറ്റിക് മീറ്റിനു തുടക്കം. പുരുഷ വിഭാഗത്തിൽ 24 പോയിന്റും (4 സ്വർ‌ണം, 1 വെള്ളി,  വെങ്കലം) വനിത വിഭാഗത്തിൽ 23 പോയിന്റും ( 2സ്വർണം, 4 വെള്ളി, 1 വെങ്കലം) നേടി ഇരു വിഭാഗത്തിലും ഒന്നാം സ്ഥാനത്തു നിൽക്കുന്നു. 

പുരുഷന്മാരുടെ 
ഷോട്പുട്ടിൽ തലശ്ശേരി ബ്രണ്ണൻ കോളജിലെ 
സി.ബി.ബിമൽ
സ്വർണം നേടുന്നു.
പുരുഷന്മാരുടെ ഷോട്പുട്ടിൽ തലശ്ശേരി ബ്രണ്ണൻ കോളജിലെ സി.ബി.ബിമൽ സ്വർണം നേടുന്നു.

പയ്യന്നൂർ ‌കോളജ് പുരുഷ വിഭാഗത്തിൽ 17 പോയിന്റും ( 2 സ്വർണം, 2 വെള്ളി, 1 വെങ്കലം) വനിതാ വിഭാഗത്തിൽ 18 പോയിന്റും ( 3 സ്വർണം, 1 വെള്ളി) നേടി രണ്ടാം സ്ഥാനത്തു നിൽക്കുന്നു. കണ്ണൂർ എസ്എൻ കോളജ് 10 പോയിന്റുമായി (2 വെളളി, 4 വെങ്കലം) പുരുഷ വിഭാഗത്തിലും വനിത വിഭാഗത്തിൽ കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളജ് മാടായി 6 പോയിന്റുമായി (1 സ്വർണം, വെങ്കലം) മൂന്നാം സ്ഥാനത്തും നിൽക്കുന്നു.

വനിതകളുടെ 400 മീറ്ററിൽ കണ്ണൂർ എസ്എൻ കോളജിലെ 
പി.വി.സയനോര സ്വർണം നേടുന്നു.       
		      ചിത്രങ്ങൾ: ഹരിലാൽ ∙ മനോരമ
വനിതകളുടെ 400 മീറ്ററിൽ കണ്ണൂർ എസ്എൻ കോളജിലെ പി.വി.സയനോര സ്വർണം നേടുന്നു. ചിത്രങ്ങൾ: ഹരിലാൽ ∙ മനോരമ

സർവകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ ഇന്നലെ പിറന്ന 2 റെക്കാർഡുകളും പയ്യന്നൂർ കോളജിന്റെ താരങ്ങളിലൂടെയാണ്. ഇന്നലെ 9 വീതം മത്സര ഇനങ്ങളാണ് പൂർത്തിയായത്. മീറ്റ് ഇന്ന് സമാപിക്കും. 

സർ‌വകലാശാല വൈസ് ചാൻ‌സലർ ഡോ.എസ്.ബിജോയ് നന്തൻ മീറ്റ് ഉദ്ഘാടനം ചെയ്തു. രാജപുരം സെന്റ് പയസ് ടെൻത് കോളജ് പ്രിൻസിപ്പൽ പ്രഫ.എം.ഡി.ദേവസ്യ അധ്യക്ഷത വഹിച്ചു. 

സിൻഡിക്കറ്റ് അംഗങ്ങളായ ഡോ.എ.അശോകൻ, രാഖി രാഘവൻ, ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടർ  ഡോ.ജോ ജോസഫ്, അസിസ്റ്റന്റ് ഡയറക്ടർ ഡോ.കെ.വി.അനൂപ്, രാജപുരം സെന്റ് പയസ് ടെൻത് കോളജ് കായിക വിഭാഗം മേധാവി പി.രഘുനാഥ്, ജനറൽ ക്യാപ്റ്റൻ പോൾസൺ സജി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com