ബസ് ഇടിച്ച് റെയിൽവേ ഗേറ്റ് തകർന്നു
Mail This Article
×
തലശ്ശേരി∙ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ചു കൊടുവള്ളി റെയിൽവേ ഗേറ്റ് തകർന്നു. തലശ്ശേരിയിൽ നിന്ന് മമ്പറം ഭാഗത്തേക്ക് പോയ ബസ് ആണ് ഗേറ്റിൽ ഇടിച്ചത്. ഇതേത്തുടർന്ന് മണിക്കൂറുകളോളം തലശ്ശേരി മമ്പറം റൂട്ടിലെ വാഹനങ്ങൾ വഴി തിരിച്ചു വിടേണ്ടിവന്നു. രാവിലെ ഒൻപതു മണിയോടെയാണ് അപകടം.
ഗേറ്റ് അടയ്ക്കാൻ സാധിക്കാത്തതിനാൽ സിഗ്നൽ നൽകാനാവാതെ ഏതാനും ട്രെയിനുകൾ വൈകി. പിന്നീട് ഗേറ്റ്മാൻ പൈലറ്റ് ചെയ്താണ് ട്രെയിനുകൾ ഇതുവഴി കടത്തി വിട്ടത്. വാഹനങ്ങൾ വഴി തിരിച്ചു വിടേണ്ടി വന്നതോടെ കണ്ണൂർ–തലശ്ശേരി ദേശീയപാതയിലും കുയ്യാലി റോഡിലും ഏറെ നേരം ഗതാഗത കുരുക്ക് ഉണ്ടായി. കണ്ണൂരിൽ നിന്ന് എത്തിയ റെയിൽവേ എൻജിനീയറിങ് വിഭാഗം ജീവനക്കാർ പ്രവൃത്തി നടത്തി ഉച്ചയ്ക്ക് രണ്ട് മണിയോടെ തകർന്ന ഗേറ്റ് നന്നാക്കി ഇതുവഴി വാഹനങ്ങൾ കടത്തി വിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.