ADVERTISEMENT

പരിയാരം∙  മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂപ്പർ സ്പെഷ്യൽറ്റിയിൽ അടക്കം പുതുതായി അനുവദിച്ച ഡോക്ടർമാരുടെ 31 തസ്തികകൾ ആശുപത്രി പ്രവർത്തന മുന്നേറ്റത്തിനു വഴി തുറക്കും. 1200 രോഗികൾക്കു കിടത്തിച്ചികിത്സയും 11 സൂപ്പർ സ്പെഷ്യൽറ്റി, 11 സ്പെഷ്യൽറ്റി, മെഡിക്കൽ പിജി തുടങ്ങിയ മെഡിക്കൽ കോഴ്സും സൗകര്യമുള്ള പരിയാരം മെഡിക്കൽ കോളജിൽ ആവശ്യമായ ഡോക്ടർമാരുടെ കുറവ് ആശുപത്രിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. 

മെഡിക്കൽ വിദ്യാർഥികളെ പഠിപ്പിക്കാൻ ചില വിഭാഗത്തിൽ അധ്യാപകരായ ഡോക്ടർമാരില്ല. പുതിയ തസ്തികകൾ അനുവദിച്ചതോടെ ഈ പ്രതിസന്ധിക്കും പരിഹാരമാകുംപരിയാരം മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തിട്ടു വർഷങ്ങൾ കഴിഞ്ഞിട്ടും ആവശ്യമുള്ള ഡോക്ടർമാരെ പുനർനിയമിച്ചിട്ടില്ല. നിലവിൽ പല വിഭാഗത്തിലും ചികിത്സ പ്രതിസന്ധിയിലാണ്.  

അനുവദിച്ച തസ്തികകളിലെ നിയമനങ്ങൾ എത്രയും വേഗം യാഥാർഥ്യമാക്കുക എന്നതാണ് അധികൃതരുടെ മുന്നിലുള്ള അടുത്ത കടമ്പ. കുറവുള്ള നഴ്സിങ് തസ്തികകളിൽ നിയമന നടപടികൾ പൂർത്തിയായാൽ  നിലവിലെ ജീവനക്കാരുടെ അധിക ജോലിഭാരം ‍ഇല്ലാതാകും. മെഡിക്കൽ കോളജ് ആശുപത്രിയിലെ  സേവനം ശക്തിപ്പെടുത്താൻ തസ്തിക സഹായകമാകുമെന്നു എം.വിജിൻ എംഎൽഎ പറഞ്ഞു.

അനുവദിച്ച തസ്തികകൾ

ഇന്നലെ  കൊല്ലത്ത് ചേർന്ന മന്ത്രിസഭായോഗമാണ്  പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയ തസ്തികകൾക്ക് അനുമതി നൽകിയത്. അനുവദിച്ച തസ്തികകൾ ഇവയാണ്:

∙ ജനറൽ സർജറി വിഭാഗത്തിൽ 3 അസിസ്റ്റന്റ് പ്രഫസർ, അനസ്തീസ്യോളജിസ്റ്റ് അസിസ്റ്റന്റ് പ്രഫസർ 1, സീനിയർ റസിഡന്റ് - 1, അനാട്ടമി വിഭാഗത്തിൽ സീനിയർ റസിഡന്റ് - 1, ബയോകെമിസ്ട്രി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ 1, സീനിയർ റസിഡന്റ് - 1, കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് - 1, ഫൊറൻസിക് മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് - 1,  മൈക്രോ ബയോളജിയിൽ സീനിയർ റസിഡന്റ് - 1, പാത്തോളജി  വിഭാഗത്തിൽ അസോഷ്യേറ്റ്  പ്രഫസർ 1, സീനിയർ റസിഡന്റ് - 1, ഫാർമക്കോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ 1, സീനിയർ റസിഡന്റ് - 1, റേഡിയോ ഡയഗ്നോസിസ്  വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ 1, സീനിയർ റസിഡന്റ് - 1, ഫിസിയോളജി വിഭാഗത്തിൽ സീനിയർ റസിഡന്റ് 1, നെഫ്രോളജി വിഭാഗത്തിൽ പ്രഫസർ 1, അസോഷ്യേറ്റ് പ്രഫസർ 1, ന്യൂറോളജി വിഭാഗത്തിൽ അസോഷ്യേറ്റ് പ്രഫസർ 1, ന്യൂറോസർജറി വിഭാഗത്തിൽ അസോഷ്യേറ്റ് പ്രഫസർ 1, പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ പ്രഫസർ 1, അസിസ്റ്റന്റ് പ്രഫസർ 1, മെഡിക്കൽ ഗ്യാസ്ട്രോ, സർജിക്കൽ ഗ്യാസ്ട്രോ, നാനോളജി, പീഡിയാട്രിക് സർജറി എന്നീ വിഭാഗത്തിന് ഓരോ വീതം അസോഷ്യേറ്റ് പ്രഫസർമാർ, യൂറോളജി വിഭാഗത്തിന്  അസോഷ്യേറ്റ് പ്രഫസർ 1, അസിസ്റ്റന്റ് പ്രഫസർ 1.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com