ADVERTISEMENT

കരിയംകാപ്പ്∙ വെള്ള ശലഭങ്ങളുടെ ദേശാടന കാലത്തിന് തുടക്കമായി. കേളകം പഞ്ചായത്തിന്റെ അതിരിലുള്ള ചീങ്കണ്ണി പുഴയോരത്തെ കരിയംകാപ്പ് മേഖലയിലാണ് വെള്ള ശലഭങ്ങൾ കൗതുകം പരത്തി പാറി നടക്കുന്നത്. മഡ് പട്‌ലിങ് എന്നറിയപ്പെടുന്ന ഒത്തുചേരലിന് ആണ് ശലഭക്കൂട്ടങ്ങൾ പാറിയെത്തുന്നത്.

പീരിഡെ കുടുംബത്തിൽ പെട്ട കോമൺ ആൽബ‍ട്രോസ് ശലഭങ്ങളാണ് മഴ മാറി തണുപ്പുകാലം എത്തുന്ന ദിനങ്ങളിൽ പുഴയോരങ്ങളിലും തോടുകളുടെ തീരങ്ങളിലും പാറിയെത്തുന്നത്. ഒരു മിനിറ്റിൽ 40 മുതൽ 140 വരെ ശലഭങ്ങൾ‍ പാറിയെത്തും.

ആറളം വന്യജീവി സങ്കേതത്തോട് ചേർന്നുള്ള പുഴയോരങ്ങളിലൂടെ ചെറിയ കൂട്ടങ്ങളായി പാറിയെത്തി ജലസ്രോതസ്സുകളുടെ കരയിലെ നനവുള്ള മണലിൽ നിന്ന് ലവണങ്ങൾ ഊറ്റിയെടുക്കുന്ന ഇവ കൗതുക കാഴ്ചയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com