ADVERTISEMENT

ഇരിട്ടി ∙ അയ്യൻകുന്ന് ഉരുപ്പുംകുറ്റി ഞെട്ടിത്തോട് മലയിൽ നവംബർ 13ന് ഉണ്ടായ തണ്ടർബോൾട്ട് വെടിവയ്പിൽ വനിതാ അംഗം കവിത കൊല്ലപ്പെട്ടതായി മാവോയിസ്റ്റുകൾ പോസ്റ്ററിലൂടെ അവകാശപ്പെട്ട സംഭവത്തിൽ ആന്റി ടെററിസ്റ്റ് സ്ക്വാഡ് (എടിഎസ്) അന്വേഷണം ഊർജിതമാക്കി.  എടിഎസിലെ ഡിവൈഎസ്പി പീറ്റർ, ഇൻസ്പെക്ടർ ബിജു ലൂക്കോസ് എന്നിവരുടെ നേതൃത്വത്തിൽ 3 എസ്ഐമാർ ഉൾപ്പെടുന്ന 10 അംഗ സംഘമാണു കേസ് അന്വേഷിക്കുന്നത്. 

13, 14 തീയതികളിൽ ഞെട്ടിത്തോട്ട് മാവോയിസ്റ്റുകളും തണ്ടർബോൾട്ട് കമാൻഡോകളും തമ്മിൽ ഏറ്റുമുട്ടലും വെടിവയ്പും നടന്നിരുന്നു. 2 കേസുകൾ ആ ദിവസങ്ങളിൽ തന്നെ കരിക്കോട്ടക്കരി പൊലീസ് റജിസ്റ്റർ ചെയ്തിരുന്നു. കവിതയ്ക്കു വെടിയേറ്റെന്നു മാവോയിസ്റ്റുകൾ അവകാശപ്പെട്ട 13ലെ വെടിവയ്പു കേസാണ് ആന്റി ടെററിസ്റ്റ് സ്ക്വാഡ് അന്വേഷിക്കുന്നത്.

എടിഎസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ഞെട്ടിത്തോട്ട് ഏറ്റുമുട്ടൽ ഉണ്ടായ സ്ഥലം സന്ദർശിച്ചു. നേരത്തേ കേസ് അന്വേഷിച്ച ഇരിട്ടി എഎസ്പിയിൽനിന്ന് രേഖകൾ ഏറ്റുവാങ്ങുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com