ADVERTISEMENT

കേളകം∙ നിർമാണത്തൊഴിലാളി ക്ഷേമനിധി സെസ് ഇനത്തിൽ 41,264 രൂപ അടയ്ക്കാൻ നോട്ടിസ് ലഭിച്ച പുതനപ്ര തോമസിന്റെ വീടിന്റെ സെസ് ഒഴിവാക്കിയെങ്കിലും വിവാദങ്ങൾ അവസാനിക്കുന്നില്ല. നിർമാണ തൊഴിലാളി ക്ഷേമനിധിയിലേക്കുള്ള സെസ് എന്ന പേരിൽ വൻ തുക ഈടാക്കുന്നതിനെതിരെ ഒട്ടേറെ വീട്ടുടമകൾ രംഗത്തെത്തിയിട്ടുണ്ട്. റജിസ്റ്റർ ചെയ്ത നിർമാണ തൊഴിലാളികൾ പ്രതിവർഷം നിശ്ചിത തുക ക്ഷേമനിധിയിലേക്ക് അടയ്ക്കുന്നുണ്ട്. നിശ്ചിത തറ വിസ്തീർണത്തിൽ കൂടുതലുള്ള വീടുകൾ പണിയുമ്പോൾ വീട്ടുടമകളും സെസ് നൽകുന്നുണ്ട്. എന്നാൽ, നിർമാണം തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും പണി പൂർത്തിയാക്കാൻ കഴിയാതെ നട്ടം തിരിയുന്ന വീട്ടുടമകൾക്കുപോലും സെസ് നോട്ടിസ് ലഭിച്ചതാണു വിവാദമായത്.

സെസ് അടയ്ക്കാൻ സാധിക്കില്ല എന്ന് അറിയിച്ചവരുടെ മുതൽ ജപ്തി ചെയ്യാനുള്ള നടപടികളും ചിലയിടങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. സെസ് സംബന്ധിച്ച വിവാദം ഉയർന്നതോടെ മാനദണ്ഡങ്ങളിൽ പുനഃപരിശോധന വേണമെന്ന് ആവശ്യമുയർന്നിരുന്നു. ശാസ്ത്രീയ കണക്കെടുപ്പു നടത്താതെ തയാറാക്കിയ നോട്ടിസ് ലഭിച്ച മറ്റുള്ളവരുടെ കാര്യത്തിൽ എന്തു തീരുമാനമെടുക്കുമെന്നാണ് ഇനി അറിയാനുള്ളത്.

ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് തുടർചികിത്സയിലുള്ള വയോധികനായ തോമസിന്റെ പഴയ വീടിന് വൻ തുക സെസ് നിശ്ചയിച്ചത് മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. സെസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് അസിസ്റ്റന്റ് ലേബർ ഓഫിസർക്ക് കത്തയയ്ക്കുകയും ചെയ്തു. ഈ കത്ത് ഇന്നലെയാണ് ലഭിച്ചതെന്ന് ലേബർ ഓഫിസിൽ നിന്ന് അറിയിച്ചു. സംഭവം വിവാദമായതോടെ കേളകം പഞ്ചായത്ത് വീടിന്റെ കാലപ്പഴക്കം സംബന്ധിച്ച റിപ്പോർട്ട് ലേബർ ഓഫിസിൽ ഹാജരാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com