ADVERTISEMENT

ഇരിട്ടി ∙ ആറളം വൈൽഡ്‌ ലൈഫ് റേഞ്ചിലെ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ നടത്തിയ സർവേയിൽ പുതിയ രണ്ടിനം ശലഭങ്ങളെ കണ്ടെത്തി. ശ്യാമരത്നനീലി, ചീനപ്പൊട്ടൻ എന്നിവയാണിത്. ഇതോടെ വന്യജീവി സങ്കേതത്തിൽ കണ്ടെത്തിയ ശലഭങ്ങളുടെ എണ്ണം 266 ആയി. മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തിയ സർവേയിൽ 60 നിരീക്ഷകർ പങ്കെടുത്തു. 

ആറളത്തു സഞ്ചാരികളെ ആകർഷിക്കാറുള്ള ആൽബട്രോസ് ശലഭങ്ങളുടെ ദേശാടനവും കൂട്ടംചേരലും ഈ വർഷം കുറവായിരുന്നു. ചീങ്കണ്ണിപ്പുഴയോരത്തെ മണൽത്തിട്ടകളുടെ ശോഷണം ദേശാടന ശലഭങ്ങൾക്കു വേണ്ട ലവണങ്ങളുടെ ലഭ്യതയെ ബാധിക്കുന്നതായി ശലഭ നിരീക്ഷകർ വിലയിരുത്തി.തുടർച്ചയായ 24 ാമത് ചിത്രശലഭ സർവേയാണു വന്യജീവി സങ്കേതത്തിൽ നടത്തിയത്. 

വൈൽഡ്‌ലൈഫ് വാർഡൻ ജി.പ്രദീപ്‌ ഉദ്ഘാടനം ചെയ്തു. അസി. വൈൽഡ്‌ലൈഫ് വാർഡൻ പി.പ്രസാദ് അധ്യക്ഷത വഹിച്ചു.  സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.രാജു, എം.എ.യദുമോൻ, വി.സി.ബാലകൃഷ്ണൻ, സമ്മിലൻ ഷെട്ടി, ശലഭ നിരീക്ഷകരായ പി.കെ.ഗിരീഷ് മോഹൻ, വി.കെ.ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു. അപൂർവ ഇനങ്ങളായ ഗോമേതകശലഭം, നീല നവാബ്, ചിത്രാംഗദൻ എന്നിവയുടെ മുട്ടയിടലും കണ്ടെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com