കണ്ണൂർ ജില്ലയിൽ ഇന്ന് (06-02-2024); അറിയാൻ, ഓർക്കാൻ
Mail This Article
ജൂനിയർ കൺസൽറ്റന്റ്: ദേശീയ ദൗത്യം പദ്ധതിക്ക് കീഴിൽ ജൂനിയർ കൺസൽറ്റന്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. www.arogyakeralam.gov.in. 13ന് വൈകിട്ട് 5 വരെ അപേക്ഷ സ്വീകരിക്കും.
ഡോക്ടർ നിയമനം
നാറാത്ത് എഫ്എച്ച്സിയിൽ സായാഹ്ന ഒപിയിൽ താൽക്കാലിക ഡോക്ടറെ നിയമിക്കുന്നു. 9ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫിസിൽ ഇന്റർവ്യൂ.
എൻജിനീയറിങ് കോളജിൽ പരിശീലന കോഴ്‌സ്
കണ്ണൂർ ഗവ. എൻജിനീയറിങ് കോളജ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വിഭാഗത്തിന്റെ കമ്യുണിറ്റി ഡവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഇലക്ട്രിക്കൽ മെഷർമെന്റ്സ്, എസി -ഡിസി ടെസ്റ്റിങ് എന്നിവയിൽ പ്രായോഗിക പരിശീലന കോഴ്‌സ് നടത്തുന്നു. ഫോൺ –9037372999.
പട്ടയക്കേസ് മാറ്റി
ഇന്നും നാളെയും കലക്ടറേറ്റിൽ വിചാരണയ്ക്ക് വച്ച കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയക്കേസുകൾ മാർച്ച് 12, 13 തീയതികളിലേക്ക് മാറ്റിയതായി ഡപ്യൂട്ടി കലക്ടർ (എൽ ആർ) അറിയിച്ചു.
പിജിഡിസിപി കോഴ്സ്
കണ്ണൂർ∙ തളാപ്പ് ഹൃദയാരാം കമ്യൂണിറ്റി കോളജ് ഓഫ് കൗൺസിലിങ്ങിലെ പോസ്‌റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കൗൺസിലിങ്ങ് സൈക്കോളജി (പിജിഡിസിപി) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം www.hrudayaram.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ മാർച്ച് 20 വരെ സ്വീകരിക്കും. 9447278001, 8289952801.