ADVERTISEMENT

കരിവെള്ളൂർ∙ ഗ്രാമത്തിന്റെ നെല്ലറയായ കുണിയനിലെ കർഷകർക്ക് ആശ്വാസം പകർന്ന് ഉപ്പുവെള്ള പ്രതിരോധത്തിനുള്ള തടയണ ഒരുങ്ങും. സംസ്ഥാന ബജറ്റിൽ പയ്യന്നൂർ മണ്ഡലത്തിൽ കുണിയനിൽ ഉപ്പുവെള്ള പ്രതിരോധത്തിന് തടയണ നിർമിക്കാൻ 75 ലക്ഷം രൂപയാണ് അനുവദിച്ചത്. നാടിന്റെ ഏറെ കാലത്തെ  ദുരിതത്തിനാണ് ഇതോടെ പരിഹാരം കാണുന്നത്. കുണിയൻ പുഴയിൽ നിന്ന് വയലിലേക്ക് ഉപ്പുവെള്ളം കയറുന്നത് വർഷങ്ങളായുള്ള കാഴ്ചയാണ്.  ഏക്കറുകളോളം വയലുകൾ തരിശായി കിടക്കുന്നു. നെല്ലിന് വേണ്ടി സമരം ചെയ്ത മണ്ണിൽ നെൽക്കൃഷി ഉപേക്ഷിക്കുന്നത് ചർച്ചയാവുകയും ഒട്ടേറെ തവണ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും നിവേദനം നൽകുകയും ചെയ്തു.

ടി.ഐ. മധുസൂദനൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് എ.വി.ലേജു മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമത്തെ തുടർന്നാണ് ഇത്തവണ വയലിൽ തടയണ നിർമിക്കാൻ തുക വകയിരുത്തിയത്. ചെറിയില തെക്കനംകൂർ പാടശേഖരത്തിലെ വയലിൽ 956 മീറ്റർ നീളത്തിലും 2 മീറ്റർ ഉയരത്തിലുമാണ് തടയണ നിർമിക്കുന്നത്. തടയണ യാഥാർഥ്യമാകുന്നതോടെ 180 ഏക്കറിലധികം സ്ഥലത്ത് നെൽക്കൃഷി ചെയ്യാൻ സാധിക്കും. കുണിയൻ പുഴയിൽ നിന്ന് ഉപ്പുവെള്ളം കയറുന്നത് കാരണം ഇവിടെ മൂന്ന് വിളകളും ഉപേക്ഷിച്ചിരിക്കുന്നു. തടയണ നിർമാണം വേഗത്തിൽ പൂർത്തിയാക്കി വയലുകളിൽ കൃഷിചെയ്യുന്നത് സ്വപ്നം കാണുകയാണ് കർഷകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com