ADVERTISEMENT

കണ്ണൂർ∙ കേരള യുണൈറ്റഡ് എഫ്സിയും സാറ്റ് തിരൂരും കേരള പ്രിമിയർ ലീഗ് ഫുട്ബോളിന്റെ സെമി ഫൈനലിൽ. കേരള പൊലീസ്, മുത്തൂറ്റ് ഫുട്ബോൾ അക്കാദമി എന്നിവർ നേരത്തേ സെമിയിലെത്തിയിരുന്നു. സെമി ഫൈനൽ മത്സരങ്ങൾ നാളെ വൈകിട്ട് 4നും 6.30നുമായി നടക്കും. 

സൂപ്പർ സിക്സിലെ അവസാന മത്സരത്തിൽ കേരള യുണൈറ്റഡ് എഫ്സി 2–1നു വയനാട് യുണൈറ്റഡ് എഫ്സിയെ തോൽപിച്ചു. ക്യാപ്റ്റൻ മുഹമ്മദ് അമീൻ 33ാം മിനിറ്റിൽ ഫ്രീ കിക്കിലൂടെ നേടിയ ഗോളിന് ആദ്യം വയനാട് മുന്നിലായിരുന്നു. 50ാം മിനിറ്റിൽ കേരള യുണൈറ്റഡ് എഫ്സിയുടെ വാൻലാൽസമ സമനില ഗോൾ കണ്ടെത്തിയപ്പോൾ 75ാം മിനിറ്റിൽ ഉമർ മുഹ്താറിന്റെ വകയായിരുന്നു വിജയ ഗോൾ. ഇതോടെ  5 മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി കേരള യുണൈറ്റഡ് എഫ്സി സെമി പട്ടികയിൽ കേരള പൊലീസിന്റെ തൊട്ടു പിറകിൽ സ്ഥാനം പിടിച്ചു. 

സാറ്റ് തിരൂർ 5–2നാണ് കെഎസ്ഇബിയെ പരാജയപ്പെടുത്തിയത്. 41ം മിനിറ്റിലും രണ്ടാം പകുതിയുടെ ഇൻജുറി സമയത്തും ക്യാപ്റ്റൻ മുഹമ്മദ് നിഷാം, 78ാം മിനിറ്റിൽ മിഡ് ഫീൽഡർ മുഹമ്മദ് ബഷീർ,  51, 61 മിനിറ്റുകളിൽ യദുകൃഷ്ണ എന്നിവരാണ് ഗോൾ നേടിയത്. കെഎസ്ഇബിയുടെ മടക്കഗോളുകൾ 65ാം മിനിറ്റിൽ അർജുനും 71ാം മിനിറ്റിൽ ശ്രീരാജും നേടി. സാറ്റ് തിരൂർ 5 മത്സരങ്ങളിൽ നിന്ന് 6 പോയിന്റ് നേടി. കെഎസ്ഇബിയുടെ ഗോളി മുഹമ്മദ് ഫായിസിന്റെ ഉജ്വല പ്രകടനം ഗോളുകളുടെ എണ്ണം കുറച്ചു.

നാളെ വൈകിട്ട് 4നു കേരള പൊലീസ് സാറ്റ് തിരൂരിനേയും 6.30നു കേരള യുണൈറ്റഡ് എഫ്സി മുത്തൂറ്റ് ഫുട്ബോൾ അക്കാദമിയേയും സെമി ഫൈനലിൽ നേരിടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com