പേരാവൂരിന്റെ പരാതി പരിശോധിക്കും; മന്ത്രി കെ.എൻ.ബാലഗോപാലൻ
Mail This Article
×
ഇരിട്ടി∙പേരാവൂർ നിയോജക മണ്ഡലത്തിൽ ബജറ്റ് വിഹിതം കുറഞ്ഞെന്നു പരാതി പരിശോധിക്കുമെന്നു മന്ത്രി കെ.എൻ.ബാലഗോപാലൻ പറഞ്ഞു.പായം കിളിയന്തറയിൽ 15 നവകേരള നിർമിതി വീടുകളുടെ താക്കോൽദാന ചടങ്ങിൽ ബജറ്റിൽ പേരാവൂരിന് പരിഗണന കുറഞ്ഞെന്നും ഇക്കാര്യം മന്ത്രി പരിശോധിക്കണമെന്നും ഉള്ള അഭ്യർഥനയ്ക്കു മറുപടി പറയുകയായിരുന്നു.
മന്ത്രി.53 കോടി രൂപയുടെ ആനമതിൽ ഉൾപ്പെടെ ബജറ്റ് വിഹിതമായല്ലാതെയും പേരാവൂരിനു വികസന പദ്ധതികൾ നൽകിയിട്ടുണ്ട്. എല്ലാ പ്രദേശത്തും വികസനം എത്തുന്ന തരത്തിലാണു സർക്കാർ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതെന്നും ഒരു പ്രദേശത്തും വികസനം എത്താത്ത അവസ്ഥ ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.