ADVERTISEMENT

മട്ടന്നൂർ∙ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിക്കുന്ന സമരാഗ്നി യാത്രയ്ക്ക് മട്ടന്നൂരിൽ ഉജ്വല സ്വീകരണം. മട്ടന്നൂർ, ഇരിക്കൂർ, പേരാവൂർ മണ്ഡലങ്ങളിൽ നിന്നായി ആയിരങ്ങൾ പങ്കെടുത്തു. ജാഥ സ്വീകരണ സമ്മേളന വേദയിൽ എത്തിയപ്പോൾ ബസ് സ്റ്റാൻഡ് പരിസരം ജനങ്ങളെ ഉൾക്കൊള്ളാനാകാത്ത വിധത്തിലായി. വാഹന ഗതാഗതത്തിനു ക്രമീകരണം ഏർപ്പെടുത്തിയിരുന്നു.  കെപിസിസി അംഗം ചന്ദ്രൻ തില്ലങ്കേരി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മാവില എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് നേതൃത്വം വഹിച്ചത്. 

  ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, നേതാക്കളായ സോണി സെബാസ്റ്റ്യൻ, വി.എ.നാരായണൻ, എം.എം.നസീർ, ജ്യോതികുമാർ ചാമക്കാല, കെ.സി.വിജയൻ, റിജിൽ മാക്കുറ്റി, പി.ടി.മാത്യു, കെ.വി.ഫിലോമിന, ശ്രീജ മഠത്തിൽ, കൊയ്യം ജനാർദനൻ, വിജിൽ മോഹൻ, രജനി രാമാനന്ദ്, വി.കെ.ഷിബിന, ജൂബിലി ചാക്കോ, ജോസഫ് ആഞ്ഞലിത്തോപ്പിൽ, ബെന്നി തോമസ്, കെ.വേലായുധൻ, ജയ്സൺ കാരക്കാട്ട്, രാഗേഷ് തില്ലങ്കേരി തുടങ്ങിയവർ നേതൃത്വം നൽകി.സ്വന്തം മക്കൾക്ക് വേണ്ടി എന്തും ചെയ്യുമെന്ന അവസ്ഥയിലാണ് പിണറായി: കെ.സുധാകരൻ

മട്ടന്നൂർ∙ഏഴു വർഷത്തെ പിണറായി ഭരണം കൊണ്ട് കേരളത്തിലെ ജനങ്ങൾക്ക് എന്തു കിട്ടിയെന്നു ചിന്തിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. പിണറായി ഭരണത്തിൽ കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾക്ക് ഒരു ഗുണവും ഉണ്ടായില്ല. സ്വന്തം മക്കൾക്ക് വേണ്ടി എന്തും ചെയ്യുമെന്ന അവസ്ഥയിലാണ് പിണറായി ഉള്ളത്. കേരള രാഷ്ട്രീയം എത്ര പറഞ്ഞാലും തീരാത്തതാണ്. 

രണ്ടും കൽപിച്ചുള്ള യാത്രയാണിത്. ക്രമസമാധാനം ഇല്ലാതായി.കലാപത്തിന്റെയും അപമാനത്തിന്റെയും വേദിയായി കേരളം മാറി, കൊച്ചു കുട്ടികൾക്കു പോലും ജീവിക്കാൻ വയ്യാത്ത അവസ്ഥ. മദ്യവും ലഹരി മരുന്നും കോളജിൽ പോലും ലഭിക്കുന്ന അവസ്ഥയായി. വില കുറയ്ക്കുമെന്ന് പറഞ്ഞു അധികാരത്തിൽ എത്തിയിട്ട് എന്താണ് ചെയ്യുന്നത്. വിലക്കയറ്റം കാരണം ജനം പൊറുതിമുട്ടി കഴിയുന്നു. ഗവർണരും മുഖ്യമന്ത്രിയും തെരുവ് യുദ്ധമാണ് നടത്തുന്നത്. ഗവർണറെ മുഖ്യമന്ത്രി അപമാനിക്കുകയുമാണ്. അഴിമതിയുടെ കൂത്തരങ്ങായി മാറി. 

നരേന്ദ്ര മോദിക്കു മുന്നിൽ തല കുനിച്ചില്ലെങ്കിൽ തല പോകും എന്നതു കൊണ്ടാണ് മോദി വന്നപ്പോ അത്രയും കുനിഞ്ഞു നിന്ന് മുഖ്യമന്ത്രി വണങ്ങിയത്. ലാവ്ലിൻ കേസ് നീട്ടിക്കൊണ്ടു പോകുന്നതും മോദി പിണറായി കൂട്ടുകെട്ടിന്റെ ഫലമായാണ്. കോൺഗ്രസിനെ തിരികെ കൊണ്ടു വരാൻ കഴിയണം. കേരളത്തിൽ ഇരുപത് സീറ്റിലും ജയിക്കുമെന്നും സുധാകരൻ പറഞ്ഞു. 

മടിയിൽ കനമുള്ളതിനാലാണ് പിണറായി കേസിനെ ഭയക്കുന്നത്: വി.ഡി.സതീശൻ
ഏത് അന്വേഷണത്തെയും നേരിടുമെന്നു പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ മകളുടെ പേരിൽ കേസ് വരുമെന്നു കണ്ട് കേസെടുക്കാതിരിക്കാൻ കോടതിയെ സമീപിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സമരാഗ്നി യാത്രയുടെ മട്ടന്നൂരിലെ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മടിയിൽ കനമുള്ളതു കൊണ്ടാണ് ഇപ്പോൾ കേസിനെ ഭയക്കുന്നത്.

സംഘപരിവാർ ശക്തികൾക്കെതിരെയും കേരളം തകർക്കുന്ന പിണറായി സർക്കാരിനെതിരെയുമുള്ള സമരം പ്രഖ്യാപനമാണ് സമരാഗ്നി യാത്രയെന്ന് . ആത്മാഭിനാത്തോടെ ജീവിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും തകർക്കാൻ ശ്രമിക്കുമ്പോൾ മുന്നിൽ നിന്നു പൊരുതാൻ കോൺഗ്രസുകാർക്കു മാത്രമേ കഴിയൂ. കോൺഗ്രസ് മുക്ത ഭാരതം സംഘപരിവാർ ലക്ഷ്യമിടുമ്പോൾ അതിനു കൂട്ടു നിൽക്കാനാണ് സിപിഎം ശ്രമിക്കുന്നത്. 

തിരുവന്തപുരത്തെ ഏകാധിപതിയും കേന്ദ്രത്തിലെ ഏകാധിപതിയും ഭീരുക്കളാണ്. നരേന്ദ്രമോദിയും പിണറായിയും അണ്ണനും തമ്പിയുമാണ്. പിണറായിയുടെ കൈകൾ ശുദ്ധമല്ല മടിയിൽ കനവുമുണ്ട്. ട്രഷറി താഴിട്ട് പൂട്ടി താക്കോലിട്ട് നടക്കുകയാണ് പിണറായി. വന്യമൃഗങ്ങളുടെ  ക്രമണത്തിലൂടെ കൊല്ലപ്പെട്ടവർക്ക് പോലും കൊടുക്കാൻ ഇവിടെ പണമില്ല. ദുരന്തപൂർണമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും സമരാഗ്നി ആളിപ്പടരുമെന്നും വി.ഡി.സതീശൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com