കണ്ണൂർ ജില്ലയിൽ ഇന്ന് (12-02-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഇന്റർവ്യൂ മാറ്റിവച്ചു; ആലക്കോട്∙ പഞ്ചായത്തിലെ അങ്കണവാടി വർക്കർ, ഹെൽപർ ഒഴിവിലേക്ക് ഇന്ന് മുതൽ 15 വരെ നടത്താനിരുന്ന ഇന്റർവ്യൂ മാറ്റിവച്ചതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ഇൻസ്ട്രക്ടർ
ചപ്പാരപ്പടവ്∙ പഞ്ചായത്തിൽ സംസ്ഥാന സാക്ഷരതാ മിഷൻ പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ നടപ്പാക്കുന്ന നവചേതന പദ്ധതിയുടെ ഭാഗമായി പട്ടിക ജാതി വിഭാഗത്തിലുള്ളവർക്കായി നാലാംക്ലാസ് തുല്യതാ ക്ലാസ് നടത്തുന്നതിന് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. അപേക്ഷകർ പത്താംക്ലാസ് യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിലുള്ളവർ ആയിരിക്കണം. അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സെക്രട്ടറി, ചപ്പാരപ്പടവ് പഞ്ചായത്ത്, ചപ്പാരപ്പടവ് പി.ഒ., 670581 എന്ന വിലാസത്തിൽ 15ന് 3ന് മുൻപായി പഞ്ചായത്ത് ഓഫിസിൽ ലഭിക്കണം. ഫോൺ 04602270221