ജനമനസ്സിലേക്ക് തെന്നിയിറങ്ങി
Mail This Article
×
പരിയാരം∙ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ ഏഴാം വാർഡിൽ പെട്ട ഏര്യം തെന്നം പ്രദേശത്ത് ഒട്ടേറെ ജനങ്ങൾക്ക് കുടിക്കാനും കൃഷിക്കും ഉപയോഗിക്കുന്ന ഏര്യം പുഴയ്ക്ക് മൂന്ന് തടയണകൾ നിർമിച്ചു മാതൃകയാവുകയാണ് തെന്നം സൗഹൃദം ജനകീയ കൂട്ടായ്മ.
500ൽപരം ചണച്ചാക്കുകൾ കൊണ്ട് പുഴയിലെ കല്ലും മണലും നിറച്ച് 15 മീറ്ററോളം നീളത്തിൽ തടയണ കെട്ടി വെള്ളം സംഭരിച്ചു പ്രദേശത്തെ നിരവധി വീടുകളിലെ കിണറുകളിൽ വെള്ളം വർധിക്കാനും കൃഷിയിടങ്ങൾക്ക് വെള്ളം പമ്പ് ചെയ്യുന്നതിനും ഏറെ ഉപകാരപ്രദമാണ് ഈ തടയണ.
പഞ്ചായത്ത് അംഗം ജംഷീർ ആലക്കാട്. സൗഹൃദം സെക്രട്ടറി ഐ.ആർ.രാജേഷ്, പ്രസിഡന്റ് ടി.പി.അൻഷാദ്. ബെൻസി ജോസഫ്, നിഷാദ്, ഐ.ആർ.മധു, മുസ്തഫ ഹാജി, പി.സി.നബീസ്, ഐ.ആർ.ഗീത എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.