ADVERTISEMENT

മാതമംഗലം∙ സംസ്ഥാനത്തെ മിക്ക റോഡുകളും വീതികൂട്ടി നവീകരിക്കുമ്പോൾ   പൊതുമരാമത്ത് റോഡുകളിൽ ആദ്യ കാല റോഡായ പിലാത്തറ–മാതമംഗലം–കുറ്റൂർ–ഓലയമ്പാടി– പൊന്നംപാറ റോഡിന് അവഗണന മാത്രം. ദേശീയപാത പിലാത്തറയിൽ നിന്നു മാതമംഗലം വഴി  മലയോര പ്രദേശത്തേക്കും ഇതര സംസ്ഥാന ഭാഗത്തും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന റോഡിന്റെ ശോച്യാവസ്ഥ മൂലം   ഗതാഗതക്കുരുക്ക് രൂക്ഷമായി.ദേശീയപാത പിലാത്തറയിൽ നിന്നു മാതമംഗലം റോഡിലേക്കു കടക്കുമ്പോൾ തന്നെ റോഡിന്റെ വീതി കുറവിന്റെ ദുരിതം ആർക്കും അനുഭവപ്പെടും. റോഡ് മെക്കാടം ടാറിങ് നടത്തിയെങ്കിലും  നിലവിലുള്ള റോഡിന്റെ വീതിയിലാണ് ടാറിങ് നടത്തിയത്. ചില സ്ഥലത്ത് കുറച്ച് വീതി കൂട്ടിയപ്പോൾ കാൽനടയാത്രക്കാർ കടന്നു പോകാൻ പാതയും ഇല്ല.

റോഡിലൂടെ കടന്നു പോകേണ്ടി വരുന്നതിനാൽ അപകട സാധ്യതയുമുണ്ട്.മാതമംഗലം ബസാറിലും റോഡിന് വീതിയില്ലാത്തതിനാൽ ഗതാഗതതടസ്സം രൂക്ഷം. മലഞ്ചരക്ക് വ്യാപാര കേന്ദ്രമായ ടൗണിൽ വലിയ വാഹനം എത്തിയാൽ‌ ഏറെ സമയം ഗതാഗതക്കുരുക്ക് ഉണ്ടാകുന്നു. ബസാറിൽ വിവിധ ആവശ്യത്തിനു എത്തുന്നവർക്ക് വാഹനങ്ങൾ നിർത്തിയിടാൻ പോലും സ്ഥലം ഇല്ല.കുറ്റൂർ –കണ്ണാടി പൊയിൽ റോഡിൽ മീറ്റർ അകലത്തിലാണു വളവുകൾ. കൊടും വളവു കാരണം വാഹന  അപകടവും സംഭവിക്കുന്നു. വളവും റോഡിന്റെ വീതിക്കുറവും  കയറ്റവും ഇറക്കവും എതിർ ദിശയിൽ നിന്നു വരുന്ന വാഹനങ്ങൾ വരുന്നതു കാണാനും സാധിക്കുന്നില്ല. ഒട്ടേറെ ജനങ്ങൾ ആശ്രയിക്കുന്ന പിലാത്തറ– മാതമംഗലം – പൊന്നംപാറ റോഡ് നവീകരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com