ADVERTISEMENT

ഇരിട്ടി∙ പാലത്തിൻകടവിൽ വൻ തീപിടിത്തം. 7 ഏക്കറോളം കൃഷിയിടം കത്തിനശിച്ചു. കശുമാവ് ഉൾപ്പെടെയുള്ള വിളകൾ അഗ്നിക്കിരയായി. ഇന്നലെ ഉച്ചയ്ക്ക് 12.45 നാണ് ബാരാപോൾ കനാലിനോടു ചേർന്നു ഇലവുങ്കൽ യാഷിക്കിന്റെ കൃഷിഭൂമിയിൽ ആദ്യം തീപിടിത്തം ഉണ്ടായത്. തുടർന്ന് അടുത്ത സ്ഥലങ്ങളിലേക്കും പടർന്നു. യാഷിക്കിന്റെ 5 ഏക്കർ, ഫ്രാൻസിസ് വാഴപ്പള്ളിയുടെ ഒരു ഏക്കർ, ഇലവുങ്കൽ മാത്യൂസിന്റെ ഒരേക്കർ കൃഷി എന്നിങ്ങനെയാണ് നാശം. കൃഷിഭൂമിയിൽ ജലസേചനത്തിനായി ഉപയോഗിച്ചിരുന്ന പൈപ്പുകളും പൂർണമായി കത്തി നശിച്ചു.

ഉച്ചസമയം ആയതുകൊണ്ടു തീ വേഗത്തിൽ പടർന്നു. സമീപത്തെ റബർ തോട്ടത്തിലേക്കും തീ പടർന്നെങ്കിലും കെടുത്താനായതിലാണ് കൂടുതൽ നാശനഷ്ടം ഒഴിവായത്. ഇരിട്ടി അഗ്നിരക്ഷാ നിലയത്തിൽ നിന്നെത്തിയ സേനാംഗങ്ങളും നാട്ടുകാരും ചേർന്നു ശ്രമകരമായാണു തീ അണച്ചത്. സ്റ്റേഷൻ ഓഫിസർ ഇൻ ചാർജ് പി.പി.രാജീവൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എൻ.ജി.അശോകൻ, ഫയർ ഓഫിസർമാരായ കെ.വി.തോമസ്, അനീഷ് മാത്യു, ആർ.പി.ബഞ്ചമിൻ, കെ.രോഷിത്, എൻ.ജെ.അനു, ഹോം ഗാർഡുമാരായ പി.പി.വിനോയി, വി.രമേശൻ, സദാന്ദൻ ആലക്കണ്ടി, ടി.ശ്രീജിത്ത്, ബി.പ്രസന്നകുമാർ എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ ദിവസം സമീപ പ്രദേശമായ പാറയ്ക്കാമലയിലും തീപിടിത്തം ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com