ADVERTISEMENT

ഇരിക്കൂർ∙ കശുമാവിന്റെ ഇലകളും പൂക്കളും വ്യാപകമായി കരിഞ്ഞുണങ്ങുന്നു. കല്യാട്, സിദ്ദീഖ്നഗർ, പെരുവളത്തുപറമ്പ്, ചൂളിയാട്, മലപ്പട്ടം പ്രദേശങ്ങളിലാണ് കശുവണ്ടി കർഷകരെ ആശങ്കപ്പെടുത്തും വിധം കശുമാവുകൾ കരിയുന്നത്. നൂറുകണക്കിന് കശുവണ്ടി കർഷകരുള്ള സ്ഥലമാണിത്. ഇലകളിൽ പുഴുക്കുത്ത് വരികയും ക്രമേണ ഇല പൂർണമായും കരിഞ്ഞുണങ്ങുകയുമാണ്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് പകൽ സമയത്തെ അമിതമായ ചൂടും രാത്രി കാലത്തെ മഞ്ഞും കാരണം തേയില കൊതുകിന്റെ ആക്രമണം കൂടിയതാണ് ഇലകളും പൂക്കളും കരിയാൻ കാരണമെന്ന് വിദഗ്ധർ പറയുന്നു. മെച്ചപ്പെട്ട വിളവു പ്രതീക്ഷിച്ച് തോട്ടം പാട്ടത്തിനെടുത്ത പലരും രോഗബാധയും വിലയിടിവും കാരണം പ്രതിസന്ധിയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com