ADVERTISEMENT

കണ്ണൂർ ∙ കാലങ്ങളായുള്ള കാത്തിരിപ്പ് അതിസുന്ദരമായി അവസാനിച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു നാട്. ദേശീയപാത 66ന്റെ ഭാഗമായി തലശ്ശേരി –മാഹി ബൈപാസ് തുറന്നത് അക്ഷരാർഥത്തിൽ ആഘോഷമായി. വികസന പദ്ധതികളിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ഏകോപനം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്കും നന്ദിപറഞ്ഞുകൊണ്ടാണ് മന്ത്രി പി.എ.മുഹമ്മദ് റിയാസും തലശ്ശേരി എംഎൽഎ കൂടിയായ സ്പീക്കർ എ.എൻ.ഷംസീറും പ്രസംഗിച്ചത്.

ദേശീയപാത സ്ഥലമേറ്റെടുപ്പിന് സംസ്ഥാനം 5,600 കോടി രൂപ നൽകിയതും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗങ്ങൾ ചേർന്നതും ഓർമപ്പെടുത്തി. തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം.ജമുനാറാണി, ധർമടം പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ.രവി, എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എം.പി.ശ്രീഷ എന്നിവരും പ്രസംഗിച്ചു.കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ ബസിൽ മുഴപ്പിലങ്ങാട് ഭാഗത്തേക്ക് ഇരുവരും വിശിഷ്ടാതിഥികളും യാത്ര നടത്തുകയും ചെയ്തു.

ബൈപാസ് യാഥാർഥ്യമാക്കിയതിൽ അവകാശവാദങ്ങളുമായി എൽഡിഎഫ്, ബിജെപി സ്ഥാനാർഥികളുടെ നേതൃത്വത്തിൽ റോഡ് ഷോയും ബോർഡ് സ്ഥാപിച്ചുള്ള പ്രചാരണവും നടന്നു. ടോൾ പിരിവ് രാവിലെ 8 മുതൽ തുടങ്ങി. ആറുവരിയായാണ് വാഹനങ്ങൾ എത്തുന്നതെങ്കിലും ടോൾ പ്ലാസയിൽ രണ്ടുവരിയാകുന്നത് കാരണം പലപ്പോഴും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുരുങ്ങിക്കിടക്കുന്ന സ്ഥിതിയുമുണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com