ലെയിൻ പാതകളെ വേർതിരിക്കുന്നത് ഒഴിഞ്ഞ വിടവുകൾ; അപകടച്ചാട്ടം വേണ്ട
Mail This Article
തലശ്ശേരി–മാഹി ബൈപാസിലെ പാലങ്ങൾക്കു മധ്യത്തിലായി മൾട്ടി ലെയിൻ പാതകളെ വേർതിരിക്കുന്നത് ഒഴിഞ്ഞ വിടവുകളാണ്. ബാലം പാലത്തിനു മുകളിലെ രണ്ടര മീറ്റർ വീതിയിലുള്ള ഈ വിടവിലൂടെ ബൈപാസ് ഉദ്ഘാടന ദിവസം വിദ്യാർഥി പത്തര മീറ്റർ താഴ്ചയിലേക്കു വീണു മരിച്ചിരുന്നു. റോഡിനെയും വിടവിനെയും വേർതിരിക്കുന്ന മതിലിനു മുകളിൽ കയറി അടുത്ത റോഡിലേക്കു ചാടുന്നതിനിടയിൽ ചാട്ടം പിഴച്ചാണു വിദ്യാർഥി വീണതെന്നാണ് പൊലീസ് കരുതുന്നത്. പാലം നിർമാണ സമയത്ത ഈ മതിലിൽ നിന്ന് അടുത്ത റോഡിലേക്കു ചാടാൻ ശ്രമിച്ച യുവാവും അപകടത്തിൽപെട്ടിരുന്നു.
പ്രധാന റോഡിലെ ലെയിനുകളിൽ കാൽനടക്കാർക്കു പ്രവേശനമില്ലെങ്കിലും ബൈപാസ് കാണാനും മറ്റും ഒട്ടേറെപ്പേരാണ് ഇവിടേക്കെത്തുന്നത്. വേഗം പ്രശ്നമുള്ളതിനാൽ ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ ബൈപാസിൽ കയറുന്നതും അധികൃതർ പ്രോത്സാഹിപ്പിക്കുന്നില്ല.