തൊഴിലാളികളെ കണ്ട് സ്ഥാനാർഥികൾ; പ്രചാരണം സജീവമാക്കി മുന്നണികൾ
Mail This Article
കണ്ണൂർ∙ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി മൂന്നു മുന്നണികളുടെയും സ്ഥാനാർഥികൾ. തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മത–സമുദായ സ്ഥാപനങ്ങളിലുമാണ് പ്രധാനമായും ഈ ഘട്ടത്തിൽ വോട്ടു തേടുന്നത്. സ്ഥാനാർഥികൾ ചെറു യോഗങ്ങളിലും റോഡ് ഷോകളിലും പങ്കെടുക്കുന്നുണ്ട്.
കെ.സുധാകരൻ
യുഡിഎഫ് ലോക്സഭാ സ്ഥാനാർഥി കെ.സുധാകരൻ പേരാവൂർ മണ്ഡലത്തിൽ ഇന്നലെ പ്രചാരണം നടത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികളുമായി സംവദിച്ചു.ഉളിയിൽ ഐഡിയൽ അറബിക് കോളജ്, സുന്നി മജ്‌ലിസ് ഉളിയിൽ, ഇരിട്ടി എംജി കോളജ്, എംജി ഐടിഐ, പ്രഗതി കോളജ് ഇരിട്ടി, കുന്നോത്ത് ഐഎച്ച്ആർഡി, ഡോൺ ബോസ്‌കോ കോളജ് അങ്ങാടിക്കടവ്, വീർപ്പാട് എസ്എൻ കോളജ്, എടത്തൊട്ടി ഡി പോൾ കോളജ് എന്നിവിടങ്ങൾ സന്ദർശിച്ചു.
സണ്ണി ജോസഫ് എംഎൽഎ, ചന്ദ്രൻ തില്ലങ്കേരി, റോജസ് സെബാസ്റ്റ്യൻ, സാജു തോമസ്, പി.എ.നസീർ, പി.കെ ജനാർദനൻ, ഇബ്രാഹിം മുണ്ടേരി, കെ.വേലായുധൻ, ഇമ്പാൻ ഹംസ, സി.അഷറഫ്, പി.വി.നിധിൻ, പി.കുട്ടിയപ്പ, ജൂബിലി ചാക്കോ തുടങ്ങിയവർ യുഡിഎഫ് സ്ഥാനാർഥിക്കൊപ്പം പ്രചാരണ പരിപാടികളിൽ പങ്കെടുത്തു. മട്ടന്നൂർ നിയോജക മണ്ഡലം യുഡിഎഫ് കൺവൻഷനിലും കെ.സുധാകരൻ പങ്കെടുത്തു.
എം.വി.ജയരാജൻ
എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജൻ പെരളശ്ശേരിയിലും മക്രേരിയിലുമായി 4 കുടുംബയോഗങ്ങളിൽ പങ്കെടുത്തു. പെരിയ ദിനേശ് ബീഡിയിൽ തൊഴിലാളികളുമായി സംവദിച്ചു. ചെറുമാവിലായി സ്‌കൂളും വാട്ടർ അതോറിറ്റി ഓഫിസും സന്ദർശിച്ചു. മൂന്നാംപാലത്തെ കുടുംബയോഗത്തിലും പങ്കെടുത്തു. എകെജി നഴ്സിങ് സ്‌കൂൾ, എകെജി പാരാ മെഡിക്കൽ കോളജ്, മുഴപ്പാല ബിഎഡ് കോളജ്, നാളികേര സംസ്‌കരണ യൂണിറ്റ്, ചോരയാകുണ്ട് മുത്തപ്പൻ ക്ഷേത്രം, വെണ്ടുട്ടായി വ്യവസായ എസ്റ്റേറ്റ്, മിഠായി കമ്പനി, രക്തസാക്ഷി അഷ്റഫിന്റെ വീട്, ഓലായിക്കര ഗാർമെന്റ്സ് തുടങ്ങിയ സ്ഥലങ്ങളിലെത്തി വോട്ടുതേടി. തട്ടാരിയിലും ചിറക്കുനിയിലും ധർമടത്തും റോഡ് ഷോയിൽ പങ്കെടുത്തു. കടമ്പൂർ ലൈഫ് ഫ്ലാറ്റ് കുടുംബ സംഗമത്തിലും പങ്കെടുത്തു.
എൽഡിഎഫ് നേതാക്കളായ കെ.ശശിധരൻ, കെ.ബാബുരാജ്, എം.കെ.മുരളി, ടി.അനിൽ, കെ.ഗിരീശൻ, സി.ഗിരീശൻ, കല്ല്യാട്ട് പ്രേമൻ, സി.രവീന്ദ്രൻ, ഡി.ഭാസ്‌കരൻ തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു. ഇന്ന് മട്ടന്നൂർ മണ്ഡലത്തിലാണ് എം.വി.ജയരാജന്റെ പര്യടനം.
സി.രഘുനാഥ്
കണ്ണൂർ പാർലമെന്റ് മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.രഘുനാഥ് ചക്കരക്കൽ, നാറാത്ത്, പുതിയതെരു, മയ്യിൽ മേഖലകളിൽ പര്യടനം നടത്തി. കണ്ണൂർ അമൃതാനന്ദമയീ മഠത്തിൽ മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരിയെ കണ്ട് അനുഗ്രഹം വാങ്ങി. വിവിധ തൊഴലിടങ്ങളും സന്ദർശിച്ചു. ചക്കരക്കല്ലിൽ ഭാരത് അരിയുടെ വിതരണത്തോടെയാണ് പര്യടനം ആരംഭിച്ചത്.
നാറാത്ത് ഗാർമെന്റ്സ് സന്ദർശിച്ചു. പുഴാതി ഇടം കരിഞ്ചാമുണ്ടി ദേവസ്ഥാനത്ത് പൂജകളിൽ പങ്കെടുത്തു. തളിപ്പറമ്പിൽ റോഡ് ഷോയിലും പങ്കെടുത്തു.നേതാക്കളായ രാഹുൽ രാജീവ്, എം.കെ.വിനോദ് കുമാർ, കെ.എൻ.വിനോദ്‍, കെ.എൻ.മുകുന്ദൻ, ഹരികൃഷ്ണൻ മൊളോളത്ത് തുടങ്ങിയവർ സ്ഥാനാർഥിക്ക് ഒപ്പമുണ്ടായിരുന്നു.
എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ഇന്ന്
കണ്ണൂർ ∙ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻഡിഎ) തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ഇന്നു 12ന് പത്മജ വേണുഗോപാൽ നിർവഹിക്കും. മേലേചൊവ്വയിലാണ് ഓഫിസ്. ബിജെപി ദേശീയ കമ്മിറ്റി അംഗം സി.കെ.പത്മനാഭൻ മുഖ്യപ്രഭാഷണം നടത്തും.