ADVERTISEMENT

കണ്ണൂർ ∙ തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടുകൾ ട്രഷറിയിലേക്കു മാറ്റണമെന്ന സർക്കാർ നിർദേശത്തിൽ കോർപറേഷൻ കൗൺസിൽ യോഗത്തിൽ തർക്കം. തനത് ഫണ്ട് ഉപയോഗിച്ചാണ് കോർപറേഷന്റെ പദ്ധതി വിഹിതം നടത്തുന്നതെന്നും അതിനാൽ സർക്കാരിന്റെ സർക്കുലർ നടപ്പിലാക്കാൻ സാധിക്കില്ലെന്നും മേയർ മുസ്‌ലിഹ് മഠത്തിൽ വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ച് പ്ലക്കാർഡുകളുമായി മേയറുടെ ഡയസിനു മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു. തുടർന്ന് പ്രതിപക്ഷ കൗൺസിലർമാർ യോഗം ബഹിഷ്‌കരിച്ചു. നിലവിലെ സാമ്പത്തിക പ്രതിസന്ധി സർക്കാർ സൃഷ്ടിയാണെന്നും ധൂർത്തും അഴിമതിയുമാണ് സർക്കാർ നടത്തുന്നതെന്നും അതിന് ചെലവഴിക്കാൻ കോർപറേഷന്റെ ഫണ്ട് നൽകാൻ സാധിക്കില്ലെന്നും പ്രതിപക്ഷാംഗം ടി.ഒ.മോഹനൻ പറഞ്ഞു.

 തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കുമ്പോൾ ആ പണം കൂടി സർക്കാർ മറ്റാവശ്യത്തിന് ഉപയോഗിക്കുകയാണെന്ന് ഡപ്യൂട്ടി മേയർ പി.ഇന്ദിര പറഞ്ഞു. എന്നാൽ സർക്കാർ അനുവദിച്ച തുക ഫലപ്രദമായി ചെലവഴിക്കാൻ കോർപറേഷന് സാധിച്ചിട്ടില്ലെന്ന് സിപിഎം കൗൺസിൽ പാർട്ടി ലീഡർ എൻ.സുകന്യ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ പ്ലാൻ ഫണ്ട് 80 ശതമാനം പോലും ചിലവഴിക്കാത്ത കോർപറേഷൻ ഇക്കാര്യങ്ങൾ മറച്ച് വച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും എൽഡിഎഫ് കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ഇതോടെ ഇരുവിഭാഗവും തമ്മിൽ തർക്കമുടലെടുത്തു. ബഹളമായതോടെ പ്രതിപക്ഷംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com